TopTop
Begin typing your search above and press return to search.

മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന കാർ‌ട്ടൂണുകളുടെ മത്സരം നടത്താൻ നെതർലാൻഡ്സിലെ തീവ്ര വലത് നേതാവ് വീണ്ടും രംഗത്ത്

മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന കാർ‌ട്ടൂണുകളുടെ മത്സരം നടത്താൻ നെതർലാൻഡ്സിലെ തീവ്ര വലത് നേതാവ് വീണ്ടും രംഗത്ത്

പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ മത്സരം നടത്തുമെന്ന് നെതർലാൻഡിലെ തീവ്രവാദപരമായ നിലപാടുള്ള രാഷ്ട്രീയക്കാരനായ ഗിയർട്ട് വൈൽഡേഴ്‌സ്. നേരത്തെ അദ്ദേഹം ഇത്തരമൊരു മത്സരം ആസൂത്രണം ചെയ്തിരുന്നെങ്കിലും അക്രമം ഭയന്ന് പിന്മാറുകയായിരുന്നു. മുഹമ്മദിനെ കുറിച്ചുള്ള കാർട്ടൂണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അവരുടെ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ‘അക്രമത്തിനും ഇസ്ലാമിക ഫത്‌വകൾക്കും മുകളിൽ സംസാര സ്വാതന്ത്ര്യം നിലനിൽക്കണം’ എന്നാണ് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചത്. ഡച്ച് പാർലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവാണ് ഗിയർട്ട് വൈൽഡേഴ്‌സ്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വൈൽഡേഴ്‌സ് സമാനമായ ഒരു മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും റദ്ദാക്കിയിരുന്നു. അന്ന് മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പാക്കിസ്ഥാന്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഇസ്ലാമിക പാർട്ടിയായ തെഹ്രീക്-ഇ-ലബ്ബെയ്ക്ക് ഇസ്ലാമിക രാജ്യങ്ങളോട് നെതർലാൻഡുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ ആഹ്വാനം ചെയ്യുന്ന സ്ഥിതിവരെ ഉണ്ടായി.

മുഹമ്മദ് നബിയുടെ ചിത്രങ്ങൾക്ക് പരമ്പരാഗതമായി ഇസ്ലാമിൽ നിരോധനമുണ്ട്. നബിയുടെ കാരിക്കേച്ചറുകൾ വരയ്ക്കുന്നത് അങ്ങേയറ്റം കുറ്റകരമായാണ് മിക്ക മുസ്‌ലിങ്ങളും കണക്കാക്കുന്നത്. 2005-ൽ ഡാനിഷ് ദിനപത്രമായ ജിലാൻഡ്സ്-പോസ്റ്റെൻ മുഹമ്മദിനെ കുറിച്ചുള്ള കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിരുന്നു. അതിനെതിരെ മുസ്ലിങ്ങള്‍ക്കിടയില്‍നിന്നും ലോകമെമ്പാടും വലിയ പ്രധിഷേധമാണ് ഉയര്‍ന്നിരുന്നത്. തീവ്ര ഇസ്ലാമിസ്റ്റുകള്‍ പത്രത്തിന്‍റെ എഡിറ്ററേയും കാർട്ടൂണിസ്റ്റായ കുർട്ട് വെസ്റ്റർഗാർഡിനെയും വധിക്കാനുള്ള നിരവധി ശ്രമങ്ങളും നടത്തിയിരുന്നു. പത്ത് വർഷത്തിന് ശേഷം, മുഹമ്മദ് നബിയെ ഇകഴ്ത്തി ചിത്രീകരിച്ച നിരവധി കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച പാരീസില്‍ നിന്നുള്ള ചാര്‍ലി ഹെബ്‌ഡോ വാരികയുടെ ഓഫീസില്‍ നടന്ന ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.


Next Story

Related Stories