TopTop
Begin typing your search above and press return to search.

ഗൊതബായ രാജപക്സ ശ്രീലങ്കൻ പ്രസിഡൻ്റ്

ഗൊതബായ രാജപക്സ ശ്രീലങ്കൻ പ്രസിഡൻ്റ്

ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ശ്രീലങ്ക പൊതുജന പെരുമന സ്ഥാനാർത്ഥിയും മുൻ പ്രസിഡൻ്റ് മഹീന്ദ രാജപക്സയുടെ സഹോദരനുമായ ഗൊതബായ രാജപക്സയ്ക്ക് വിജയം. മുൻ പ്രസിഡൻ്റ് ആർ പ്രേമദാസയുടെ മകനും യുഎൻപി (യുണൈറ്റഡ് നാഷണലിസ്റ്റ് പാർട്ടി) സ്ഥാനാർത്ഥിയുമായ സജിത്ത് പ്രേമദാസയെ പരാജയപ്പെടുത്തിയാണ് ഗൊതബായ രാജപക്സ ശ്രീലങ്കയുടെ പുതിയ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2009ൽ എൽടിടിഇ ഗ്രൂപ്പുകളെ പൂർണമായും നശിപ്പിച്ച സൈനിക നടപടി സമയത്തെ പ്രതിരോധ സെക്രട്ടറിയും മഹീന്ദയെ പോലെ തീവ്ര വലതുപക്ഷ ആശയഗതിക്കാരനുമാണ് ഗൊതബായ രാജപക്സ. തമിഴ് വംശീയ ന്യൂനപക്ഷങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ മഹീന്ദയുടെ ഗവൺമെൻ്റ് അന്താരാഷ്ട്ര തലത്തിൽ രൂക്ഷ വിമർശനമേറ്റുവാങ്ങിയിരുന്നു.


Next Story

Related Stories