TopTop

'സ്വയം ഐസൊലേഷനില്‍ പോകാന്‍ തീരുമാനിച്ചു', കോവിഡ് സംശയിക്കുന്നതായി ഗ്രെറ്റ തൻ‌ബെർഗ്

തനിക്കും അച്ഛന്‍ സ്വാൻ‌ടെ തൻ‌ബെർഗിനും കൊവിഡ്-19 ബാധിച്ചതായി തോന്നുന്നുവെന്ന് ഗ്രെറ്റ തൻ‌ബെർഗ്. ഇരുവരും അടുത്തിടെ യൂറോപ്പിലൂടെ ട്രെയിനില്‍ സഞ്ചരിച്ചിരുന്നു. അതിനു ശേഷമാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്നു ഗ്രെറ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പായിരുന്നു യാത്ര. എന്നാല്‍ ഇരുവരേയും ഇതുവരെ വൈറസ് ടെസ്റ്റിനു വിധേയമാക്കിയിട്ടില്ല. സ്വീഡൻ ഏറ്റവും കഠിനമായ ലക്ഷണങ്ങളുള്ള ആളുകളെയും അപകടസാധ്യതയുള്ളവരേയും മാത്രമാണ് പരിശോധിക്കുന്നത്.

'ഞാൻ മധ്യ യൂറോപ്പിൽ നിന്ന് തിരെ വീട്ടിലെത്തിയതു മുതല്‍ സ്വയം ഐസൊലേഷനില്‍ ആകാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റാരെയും അപകടത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാല്‍, അടുത്തിടെയാണ് എനിക്ക് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. പിതാവിന് കൂടുതൽ തീവ്രമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ട്'- ഗ്രെറ്റ പറഞ്ഞു.

പ്രധാന കാര്യം, എനിക്ക് അസുഖമുണ്ടെന്ന് അടിസ്ഥാനപരമായി തോന്നിയിട്ടില്ല എന്നതാണ്. എന്നാല്‍, അസാധാരണമായി ക്ഷീണം തോന്നുന്നുണ്ട്. അൽപ്പം ചുമയുണ്ട് എന്ന് അവള്‍ പറയുന്നു. വൈറസ് നമ്മുടെ ശരീരത്തില്‍ കയറിയാല്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായേക്കില്ല എന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ എടുത്തുപറഞ്ഞ ഗ്രെറ്റ എല്ലാവരും സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും സാമൂഹികമായ അകലം പാലിക്കണമെന്നും ആവശ്യപ്പെട്ടു. സ്വീഡന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം മൂലമാണ് ഇരുവരേയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കാന്‍ കഴിയാത്തത്. ലക്ഷണങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഇത് കൊവിഡ് അല്ലാതെ മറ്റൊന്നും ആകാന്‍ വഴിയില്ലെന്നും എന്നാല്‍ നൂറു ശതമാനം അക്കാര്യത്തില്‍ ഉറപ്പില്ലെന്നും ഗ്രേറ്റ പറഞ്ഞു.


Next Story

Related Stories