TopTop
Begin typing your search above and press return to search.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യദീന് 10 വര്‍ഷം തടവ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യദീന് 10 വര്‍ഷം തടവ്

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഹിസ് സയ്യീദിന് പത്തു വര്‍ഷം തടവ് ശിക്ഷ. പാക് കോടതിയാണ് ഹാഫിസ് സയ്യീദിനെ ശിക്ഷിച്ചത്. രണ്ട് ഭീകരാക്രമണകേസുകളിലാണ് ശിക്ഷ.

ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ സഹോദര ഗ്രൂപ്പായ ജമാ അത്ത് ദാവയുടെ തലവനാണ് ഹാഫിസ് സയ്യീദ്. ഭീകര പ്രവര്‍ത്തനത്തിന് സഹായം ചെയ്തുകൊടുത്തുവെന്ന കേസില്‍ നേരത്തെ പാകിസ്താന്‍ കോടതി ഇയാളെ 11 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

ഹാഫിസ് സയ്യീദിന് പുറമെ നാല് പേരെ കൂടി ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇതില്‍ ഫാഹിസ് സയ്യീദിന്റെ ഭാര്യാ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ മാക്കിയും ഉള്‍പ്പെടുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

2008 ലെ മുംബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യ തേടുന്ന ഭീകരനാണ് ഹാഫിസ് സയ്യീദ്. 166 പേരാണ് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈയിലാണ് ഫാഫിസ് സയ്യീദ് പാകിസ്താനില്‍ അറസ്റ്റിലായത്. എന്നാല്‍ ഹാഫിസ് സയ്യീദിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ഇതുവരെ പാകിസ്താന്‍ തയ്യാറായിട്ടില്ല. ഐക്യ രാഷ്ട്ര സഭ ഭീകരനായി പ്രഖ്യാപിച്ചയാളാണ് ഹാഫീസ് സയ്യീദ്


Next Story

Related Stories