TopTop
Begin typing your search above and press return to search.

ഹാർവി വെയ്ൻസ്റ്റൈൻ കുറ്റക്കാരനെന്ന് കോടതി; ചുമത്തിയിരിക്കുന്നത് 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

ഹാർവി വെയ്ൻസ്റ്റൈൻ കുറ്റക്കാരനെന്ന് കോടതി; ചുമത്തിയിരിക്കുന്നത് 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

ലൈംഗികാരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ പ്രമുഖ ഹോളിവുഡ് നിര്‍മ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈന്‍ കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് കോടതി. പ്രൊഡക്‌ഷൻ അസിസ്റ്റന്‍റിനേയും, ഒരു പുതുമുഖനടിയേയും പീഡിപ്പിച്ചെന്ന കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ലോകത്ത് ‘മീ ടൂ’ പ്രസ്ഥാനം കത്തിപ്പടർന്ന ശേഷം ശിക്ഷിക്കപ്പെടാന്‍ പോകുന്ന ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് ഹാർവി വെയ്ൻ‌സ്റ്റൈന്‍. അദ്ദേഹനെതിരെ ഉയർന്ന പരാതികളിലൂടെയാണ് ലോകത്ത് ‘മീ ടൂ’ പ്രസ്ഥാനം ആരംഭിച്ചതുതന്നെ. ഇനി ലോസ് ഏഞ്ചൽല്‍സ് കോടതിയില്‍ മറ്റൊരു ക്രിമിനല്‍ കേസിന്‍റെ വിചാരണകൂടി നടക്കേണ്ടതുണ്ട്.

25 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് വെയ്ൻ‌സ്റ്റൈനെതിരെ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ആരോപണവുമായി 30ലധികം സ്ത്രീകൾ രംഗത്തുവന്നിരുന്നു. 2013-ൽ രണ്ട് ദിവസത്തിനിടെ ഒരു സ്ത്രീയെ ബലാൽസംഗം ചെയ്യുകയും മറ്റൊരു സ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് ലോസ് ഏഞ്ചലസിലെ പ്രോസിക്ക്യൂട്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. 28 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

നേരത്തെ വെയ്ൻ‌സ്റ്റൈനിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച ഓസ്കര്‍ ജേതാവും അവന്‍ജേഴ്സ് നടിയുമായ ഗിനത് പാല്‍ട്രോ വ്യത്യസ്തമായ വെളിപ്പെടുത്തലുമായി കഴിഞ്ഞ വര്‍ഷം രംഗത്തെത്തിയിരുന്നു. ‘എനിക്കൊന്നും തീര്‍ച്ചയില്ലെന്നായിരുന്നു’ അവര്‍ പറഞ്ഞത്. അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധനപ്പെട്ട വ്യക്തിയായിരുന്നു എന്നു സമ്മതിച്ച പാല്‍ട്രോ എല്ലാ മനുഷ്യരിലും നന്മയുടെയും തിന്മയുടെയും അംശങ്ങളുണ്ടെന്നും തിരുത്തിപ്പറഞ്ഞിരുന്നു. രണ്ടു വര്‍ഷം മുമ്പ് 2017-ല്‍ ന്യൂയോര്‍ക്ക് ടൈംസിലൂടെയാണ് പാല്‍ട്രോ വെയ്ൻ‌സ്റ്റൈനിനെതിരെ ആദ്യ ആരോപണം ഉന്നയിച്ചത്.

ആരോപണങ്ങളുടെയും കേസുകളുടെയും എണ്ണം അനുദിനം കൂടിവന്നതോടെ വെയ്ൻ‌സ്റ്റൈന്‍ പോലീസില്‍ കീഴടങ്ങിയിരുന്നു. ഒരു മില്ല്യണ്‍ ഡോളര്‍ (ആറു കോടി 77 ലക്ഷം രൂപ) ജാമ്യത്തുക കെട്ടിവെച്ചാണ് അദ്ദേഹം പുറത്തിറങ്ങിയത്. ജാമ്യത്തുകക്ക് പിന്നാലെ ജിപിഎസ് ട്രാക്കര്‍ ധരിക്കണമെന്നും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസില്‍ ഏല്‍പ്പിക്കണം എന്നുമുള്ള നിബന്ധനയും ഉണ്ടായിരുന്നു. ആരോപണങ്ങള്‍ കള്ളമാണെന്ന് കോടതിയില്‍ തെളിയിക്കുമെന്നായിരുന്നു അന്നുമുതല്‍ അദ്ദേഹത്തിന്‍റെ പ്രതികരണം.


Next Story

Related Stories