TopTop
Begin typing your search above and press return to search.

ഹാർവി വെയ്ൻസ്റ്റൈനെതിരെ രണ്ട് ബലാൽസംഗക്കുറ്റങ്ങൾ കൂടി ചുമത്തി

ഹാർവി വെയ്ൻസ്റ്റൈനെതിരെ രണ്ട് ബലാൽസംഗക്കുറ്റങ്ങൾ കൂടി ചുമത്തി

ലൈംഗികാരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ പ്രമുഖ ഹോളിവുഡ് നിര്‍മ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈനെതിരെ ലോസ് ഏഞ്ചൽസ് പ്രോസിക്യൂട്ടർമാർ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി. 2013 ൽ രണ്ട് ദിവസത്തിനിടെ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മറ്റൊരു സ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് വെയ്ൻ‌സ്റ്റൈനെ കുറ്റം ചുമത്താന്‍ കാരണമായ കേസ്. ജാമ്യത്തുക 5 മില്യൺ ഡോളറാക്കാനും പ്രോസിക്യൂട്ടർമാർ ശുപാർശ ചെയ്തു. അദ്ദേഹത്തിനെതിരെ ആരോപണവുമായി 30ലധികം സ്ത്രീകൾ രംഗത്തുവന്നിരുന്നു.

നേരത്തെ വെയ്ൻ‌സ്റ്റൈനിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച ഓസ്കര്‍ ജേതാവും അവന്‍ജേഴ്സ് നടിയുമായ ഗിനത് പാല്‍ട്രോ വ്യത്യസ്തമായ വെളിപ്പെടുത്തലുമായി കുറച്ചുനാള്‍ മുന്‍പ് രംഗത്തെത്തിയിരുന്നു. ‘എനിക്കൊന്നും തീര്‍ച്ചയില്ലെ'ന്നായിരുന്നു അവര്‍ പറഞ്ഞത്. അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു എന്നു സമ്മതിച്ച പാല്‍ട്രോ എല്ലാ മനുഷ്യരിലും നന്മയുടെയും തിന്മയുടെയും അംശങ്ങളുണ്ടെന്നും തിരുത്തി പറഞ്ഞിരുന്നു.

രണ്ടുവര്‍ഷം മുമ്പ് 2017ല്‍ ന്യൂയോര്‍ക്ക് ടൈംസിലൂടെയാണ് പാല്‍ട്രോ വെയ്ൻ‌സ്റ്റൈനിനെതിരെ ആദ്യ ആരോപണം ഉന്നയിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന്റെ തന്നെ ഡീല്‍ ബുക്ക് കോണ്‍ഫറന്‍സിലാണ് പിന്നീട് പാല്‍ട്രോയുടെ ഭാഗികമായ തിരുത്തും നടത്തിയത് എന്നതും ശ്രദ്ധേയമാണ്. വെയ്ന്‍സ്റ്റൈനിനെതിരെ ആദ്യം രംഗത്തുവരാന്‍ ധൈര്യം കാണിച്ചതും മീ ടൂ പ്രസ്ഥാനം ഉയര്‍ത്തിയ അലയൊലികള്‍ക്കു തുടക്കക്കാരിയായതും പാല്‍ട്രോയായിരുന്നു.

ആരോപണങ്ങളുടെയും കേസുകളുടെയും എണ്ണം അനുദിനം കൂടിവന്നതോടെയായിരുന്നു വെയ്ൻ‌സ്റ്റൈന്‍ പോലീസില്‍ കീഴടങ്ങിയത്. ഒരു മില്ല്യണ്‍ ഡോളര്‍ (ആറു കോടി 77 ലക്ഷം രൂപ) ജാമ്യത്തുക കെട്ടിവെച്ചാണ് അദ്ദേഹം പുറത്തിറങ്ങിയത്. ജാമ്യത്തുകക്ക് പിന്നാലെ ജിപിഎസ് ട്രാക്കര്‍ ധരിക്കണമെന്നും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസില്‍ ഏല്‍പ്പിക്കണം എന്നുമുള്ള നിബന്ധനയും ഉണ്ടായിരുന്നു. ആരോപണങ്ങള്‍ കള്ളമാണെന്ന് കോടതിയില്‍ തെളിയിക്കുമെന്നായിരുന്നു അന്നുമുതല്‍ അദ്ദേഹത്തിന്‍റെ പ്രതികരണം.


Next Story

Related Stories