TopTop

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈൻ ലൈംഗികാരോപണ കേസുകൾ 25 മില്യൺ ഡോളറിന് ഒത്തുതീർപ്പാക്കുന്നതായി റിപ്പോർട്ട്

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈൻ ലൈംഗികാരോപണ കേസുകൾ 25 മില്യൺ ഡോളറിന് ഒത്തുതീർപ്പാക്കുന്നതായി റിപ്പോർട്ട്

പ്രമുഖ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെതിരെ ലൈംഗീകാരോപണം ഉന്നയിച്ചവരില്‍ 30 ലധികം സ്ത്രീകളുമായി അദ്ദേഹം 25 മില്യണ്‍ ഡോളറിന്റെ ഒത്തുതീര്‍പ്പു കരാറിലെത്തിയതായി റിപ്പോര്‍ട്ട്. അതോടെ വെയ്ന്‍സ്‌റ്റൈനെതിരെയുള്ള മിക്ക കേസുകളും അവസാനിക്കും. യുഎസ്, കാനഡ, ബ്രിട്ടന്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള, വെയ്ന്‍സ്‌റ്റൈനെതിരെ ആരോപണവുമായി രംഗത്തുവന്ന അഭിനേത്രികള്‍ കരാര്‍ അംഗീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോടതികളില്‍ നിന്നും ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒത്തുതീർപ്പിലെ വ്യവസ്ഥകള്‍ പ്രകാരം ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ തെറ്റ് തുറന്ന് സമ്മതിക്കുകയോ, കുറ്റാരോപിതര്‍ക്ക് ഒരു നയാ പൈസ പോലും നല്‍കുകയോ ചെയ്യേണ്ടതില്ല. അദ്ദേഹത്തിന്റെ കമ്പനിയുടെ പാപ്പരത്വം കൈകാര്യം ചെയ്യുന്ന ഇന്‍ഷുറന്‍സ് കമ്പനികളാണ് അതും കൈകാര്യം ചെയ്യുക. ഇത്തരത്തിൽ അദ്ദേഹത്തിന് വ്യക്തിപരമായി ബാധ്യതയില്ലാത്ത തരത്തിൽ ഒത്തുതീർപ്പുണ്ടാകുന്നതിനെതിരെ ആക്ഷേപവും ഉയർന്നിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ കാനഡ, അയർലാൻ്റ് എന്നി രാജ്യങ്ങളിലെ ഇരകളാണ് ഒത്തുതീർപ്പിന് തയ്യാറായിരിക്കുന്നതെന്നാണ് സൂചന.
നേരത്തെ വെയ്ന്‍സ്‌റ്റൈനിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച ഓസ്‌കര്‍ ജേതാവും അവന്‍ജേഴ്‌സ് നടിയുമായ ഗിനത് പാല്‍ട്രോ വ്യത്യസ്തമായ വെളിപ്പെടുത്തലുമായി കുറച്ചുനാള്‍ മുന്‍പ് രംഗത്തെത്തിയിരുന്നു. 'എനിക്കൊന്നും തീര്‍ച്ചയില്ലെന്നായിരുന്നു' അവര്‍ പറഞ്ഞത്. അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധനപ്പെട്ട വ്യക്തിയായിരുന്നു എന്നു സമ്മതിച്ച പാല്‍ട്രോ എല്ലാ മനുഷ്യരിലും നന്മയുടെയും തിന്മയുടെയും അംശങ്ങളുണ്ടെന്നും തിരുത്തി പറഞ്ഞിരുന്നു.
രണ്ടു വര്‍ഷം മുമ്പ് 2017 ല്‍ ന്യൂയോര്‍ക്ക് ടൈംസിലൂടെയാണ് പാല്‍ട്രോ വെയ്ന്‍സ്‌റ്റൈനിനെതിരെ ആദ്യ ആരോപണം ഉന്നയിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന്റെ തന്നെ ഡീല്‍ ബുക്ക് കോണ്‍ഫറന്‍സിലാണ് ഇപ്പോള്‍ പാല്‍ട്രോയുടെ ഭാഗികമായ തിരുത്തും വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വെയ്ന്‍സ്‌റ്റൈനിനെതിരെ ആദ്യം രംഗത്തുവരാന്‍ ധൈര്യം കാണിച്ചതും മീ ടൂ പ്രസ്ഥാനം ഉയര്‍ത്തിയ അലയൊലികള്‍ക്കു തുടക്കക്കാരിയായതും പാല്‍ട്രോയായിരുന്നു.
ആരോപണങ്ങളുടെയും കേസുകളുടെയും എണ്ണം അനുദിനം കൂടിവന്നതോടെയായിരുന്നു വെയ്ന്‍സ്‌റ്റൈന്‍ പോലീസില്‍ കീഴടങ്ങിയത്. ഒരു മില്ല്യണ്‍ ഡോളര്‍ (ആറു കോടി 77 ലക്ഷം രൂപ) ജാമ്യത്തുക കെട്ടിവെച്ചാണ് അദ്ദേഹം പുറത്തിറങ്ങിയത്. ജാമ്യത്തുകക്ക് പിന്നാലെ ജിപിഎസ് ട്രാക്കര്‍ ധരിക്കണമെന്നും പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസില്‍ ഏല്‍പ്പിക്കണം എന്നുമുള്ള നിബന്ധനയും ഉണ്ടായിരുന്നു. ആരോപണങ്ങള്‍ കള്ളമാണെന്ന് കോടതിയില്‍ തെളിയിക്കുമെന്നായിരുന്നു അന്നുമുതല്‍ അദ്ദേഹത്തിന്റെ പ്രതികരണം


Next Story

Related Stories