TopTop
Begin typing your search above and press return to search.

ഹയബൂസ ബഹിരാകാശവിമാനം ചരിത്രദൗത്യത്തിനു ശേഷം ഛിന്നഗ്രഹത്തിൽ നിന്നും തിരിച്ചിറങ്ങുന്നു; ഒരു വർഷത്തെ യാത്ര

ഹയബൂസ ബഹിരാകാശവിമാനം ചരിത്രദൗത്യത്തിനു ശേഷം ഛിന്നഗ്രഹത്തിൽ നിന്നും തിരിച്ചിറങ്ങുന്നു; ഒരു വർഷത്തെ യാത്ര

ജപ്പാന്‍റെ ഹയാബൂസ-2 ബഹിരാകാശവാഹനം വിദൂര ഛിന്നഗ്രഹത്തിൽ നിന്നും ഭൂമിയിലേക്കുള്ള ഒരു വർഷത്തെ യാത്ര ആരംഭിച്ചു. 300 ദശലക്ഷം കിലോമീറ്റർ അകലെയുള്ള റ്യുഗു എന്ന ഛിന്നഗ്രഹത്തിൽ നിന്നാണ് ഹയാബൂസ -2 മടങ്ങി വരുന്നത്. റ്യുഗുവില്‍ നിന്നുള്ള സാമ്പിളുകളുമായാണ് മടക്കം. വിജയകരമായ മൾട്ടി-ഇയർ ദൗത്യം പൂർത്തിയാക്കി 2020 അവസാനത്തോടെ ഭൂമിയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. റ്യുഗുവില്‍ നിന്നും ലഭിക്കുന്ന സാമ്പിളുകൾക്ക് സൗരയൂഥത്തിന്റെ ഉത്ഭവത്തിലേക്ക് വെളിച്ചം വീശാൻ കഴിയുമെന്ന് ജപ്പാനിലെ ബഹിരാകാശ ഏജൻസിയായ ജാക്സ പറയുന്നു.

2014 ലാണ് ഹയാബൂസ -2 ആദ്യമായി വിക്ഷേപിച്ചത്. മൂന്നര വർഷത്തിന് ശേഷം ഭൂമിയിൽ നിന്ന് 300 ദശലക്ഷം കിലോമീറ്റർ (190 ദശലക്ഷം മൈൽ) അകലെയുള്ള റ്യുഗു എന്ന ഛിന്നഗ്രഹത്തിൽ എത്തി. സൗരയൂഥത്തിന്റെ ആദ്യ നാളുകളിലേതെന്നു കരുതുന്നതും നിലവില്‍ അവശേഷിക്കുന്നതുമായ ബഹിരാകാശ പാറയുടെ സാമ്പിളുകള്‍ ശേഖരിക്കുക എന്നതാണ് ഹയാബൂസ -2വിന്‍റെ പ്രധാന ദൌത്യം.

പാറയുടെ സാമ്പിളുകൾ എടുക്കുന്നതിനായി അതിന്‍റെ ഉപരിതലത്തിലേക്ക് ഒരു ‘ബുള്ളറ്റ്’ പ്രയോഗിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അത് നടന്നത്. ബഹിരാകാശ പേടകത്തിന്റെ അടിയിലുള്ള ഒരു ഉപകരണം സാമ്പിളുകള്‍ ശേഖരിച്ചു. ജൂലൈയിലായിരുന്നു രണ്ടാമത്തെ പ്രധാന ദൌത്യം. ആദ്യം ഒരു ബോംബെറിഞ്ഞു കൃത്രിമ ഗർത്തം സൃഷ്ടിച്ചു. പിന്നീട് ഗര്‍ത്തത്തില്‍ ഇറങ്ങി പുതിയ സാമ്പിളുകള്‍ ശേഖരിച്ചു. അവയായിരിക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ബഹിരാകാശ ദൌത്യ ചരിത്രത്തില്‍തന്നെ ഒരു ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ച ആദ്യത്തെ ഭൂഗർഭ സാമ്പിളുകളായിരിക്കും അവ.

സാമ്പിളുകള്‍ ദക്ഷിണ ഓസ്‌ട്രേലിയൻ മരുഭൂമിയില്‍ സുരക്ഷിതമായി നിക്ഷേപിച്ചുകൊണ്ടായിരിക്കും ഹയാബൂസ -2-വിന്‍റെ തിരിച്ചിറക്കം. റ്യുഗുവില്‍ എത്താന്‍ എടുത്ത സമയത്തേക്കാള്‍ വളരെ കുറച്ചു സമയം മാത്രമാണ് തിരിച്ചെത്താന്‍ എടുക്കുന്നത്. കാരണം 2014 ൽ ഉണ്ടായിരുന്നതിനേക്കാൾ ഭൂമിയോട് വളരെ അടുത്താണ് ഇപ്പോൾ ഈ ഛിന്നഗ്രഹം ഉള്ളത്.


Next Story

Related Stories