TopTop
Begin typing your search above and press return to search.

ഹോങ്കോങ്ങില്‍ പ്രക്ഷോഭം ശക്തം, യൂണിവേഴ്‌സിറ്റിയില്‍ ബോംബേറും അമ്പെയ്ത്തും

ഹോങ്കോങ്ങില്‍ പ്രക്ഷോഭം ശക്തം, യൂണിവേഴ്‌സിറ്റിയില്‍ ബോംബേറും അമ്പെയ്ത്തും

ഹോങ്കോങ്ങില്‍ ചൈനീസ് നിയന്ത്രിത ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്നു. പോളിടെക്‌നിക്ക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ പ്രക്ഷോഭകാരികളും പൊലീസും ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഇത്തരത്തില്‍ ആക്രമണം നടത്തിയാല്‍ വെടി വയ്‌ക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം പൊലീസ് രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പ്രക്ഷോഭകാരിയുടെ നെഞ്ചിന് പൊലീസുകാരന്‍ വെടിവയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ദിവസങ്ങളായി പോളി യു എന്ന പോളിടെക്‌നിക്ക് യൂണിവേഴ്‌സിറ്റി കാമ്പസ് പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലാണ്.

ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാന്‍ വ്യവസ്ഥ ചെയ്യുന്ന വിവാദ എക്‌സ്ട്രാഡിഷന്‍ ബില്ലിനെതിരെ തുടങ്ങിയ പ്രക്ഷോഭമാണ് മാസങ്ങള്‍ക്ക് ശേഷവും തുടരുന്നത്. ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് ബില്‍ പിന്‍വലിക്കാന്‍ ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാമിന്റെ ഭരണകൂടം നിര്‍ബന്ധിതമായിരുന്നു. ഹോങ്കോങ്ങ് വിമാനാത്താവളത്തിന്റെ വരെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭമാണ് നടന്നത്. കാരി ലാം സ്ഥാനമൊഴിയണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നു.


Next Story

Related Stories