TopTop
Begin typing your search above and press return to search.

അതിസമ്പന്ന നഗരമായ ജനീവയില്‍ സൗജന്യ ഭക്ഷണത്തിനായി ക്യൂവില്‍ നിന്നത് ആയിരത്തിലധികമാളുകള്‍

അതിസമ്പന്ന നഗരമായ ജനീവയില്‍ സൗജന്യ ഭക്ഷണത്തിനായി ക്യൂവില്‍ നിന്നത് ആയിരത്തിലധികമാളുകള്‍

സ്വിറ്റ്സര്‍ലാന്‍ഡില്‍ ഏറെ സമ്പന്നമെന്ന് അറിയപ്പെടുന്ന ജനീവ നഗരത്തില്‍ കഴിഞ്ഞദിവസം സൗജന്യമായി വിതരണം ചെയ്ത അവശ്യസാധനങ്ങളുടെ പൊതിക്കായി വരിനിന്നത് ആയിരത്തിലധികം ആളുകളാണ്. രാജ്യത്തെ സാധാരണ തൊഴിലാളികളെ കോവിഡ് മഹാമാരി ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തൊഴിലാളികളും, രേഖകളില്ലാത്ത കുടിയേറ്റക്കാരുമെല്ലാം സൗജന്യ ഭക്ഷണത്തിനായി ക്യൂവില്‍ നിന്നു.

ഒരു കിലോമീറ്ററിലധികം നീണ്ട ക്യൂവാണ് ജനീവയില്‍ സര്‍ക്കാരിന്റെ അവശ്യസാധന വിതരണ കേന്ദ്രത്തിനു മുന്നില്‍ ഉണ്ടായത്. അതിരാവിലെ 5 മണിക്കു തന്നെ എത്തി ആളുകള്‍ ക്യൂവില്‍ ഇടംപിടിച്ചിരുന്നു. 1500 പാര്‍സലുകളാണ് ഇവിടെ നിന്നും പോയത്.

'മാസാവസാനം എന്റെ പുോക്കറ്റ് കാലിയാണ്. പല ബില്ലുകള്‍ അടയ്ക്കാനുണ്ട്. ഇന്‍ഷൂറന്‍സ് അടയ്ക്കാനുണ്ട്,' ക്യുവില്‍ നിന്നിരുന്ന ഒരാളുടെ വാക്കുകളാണിത്. ഈയാഴ്ച തങ്ങള്‍ക്ക് കഴിഞ്ഞുകൂടാന്‍ ഭക്ഷണമില്ലെന്നും, ഈ നടപടി മഹത്തരമാണെന്നും മറ്റൊരാള്‍ പറയുന്നു. അടുത്തയാഴ്ച എന്ത് ചെയ്യുമെന്നറിയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

ആകെ 86 ലക്ഷത്തോളം ജനങ്ങളാണ് ജനീവയിലുള്ളത്. സമ്പന്ന രാഷ്ട്രമായിട്ടും ആറര ലക്ഷത്തോളമാളുകള്‍ക്ക് ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടി വരുന്നു. പലര്‍ക്കും ഇതിനകം ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. കുറഞ്ഞ വിദ്യാഭ്യാസം ലഭിച്ച പലര്‍ക്കും തൊഴില്‍ കണ്ടെത്താന്‍ കഴിയുന്നുമില്ല. 10 ലക്ഷത്തിലധികമാളുകള്‍ ദാരിദ്ര്യത്തെ മുന്നില്‍ക്കണ്ടാണ് ജീവിക്കുന്നത്. ഇവരുടെ വരുമാനം ശരാശരിയില്‍ നിന്ന് പകുതിയിലധികം താഴെയാണ്.

ലോകനഗരങ്ങളില്‍ ഏറ്റവും ജീവിതച്ചെലവുള്ള പ്രദേശങ്ങളിലൊന്നാണ് ജനീവയെന്ന് സ്വിസ് ബാങ്കായ യുബിഎസ് ചൂണ്ടിക്കാട്ടുന്നു. സൂറിച്ചാണ് ജനീവയ്ക്ക് മുകളിലുള്ള ഏക രാജ്യം ഇക്കാര്യത്തില്‍.


Next Story

Related Stories