TopTop
Begin typing your search above and press return to search.

ട്രംപ് മുതിർന്ന ഉപദേശകരെ അവഗണിച്ചു, ഇംപീച്ച്മെന്റ് അന്വേഷണത്തിൽ വെളിപ്പെടുത്തലുകൾ തുടരുന്നു

ട്രംപ് മുതിർന്ന ഉപദേശകരെ അവഗണിച്ചു, ഇംപീച്ച്മെന്റ് അന്വേഷണത്തിൽ വെളിപ്പെടുത്തലുകൾ തുടരുന്നു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതിർന്ന ഉപദേശകരെ അവഗണിക്കുകയും, 2016-ലെ തിരഞ്ഞെടുപ്പിൽ ഉക്രെയ്ൻ ഇടപെട്ടുവെന്ന തെറ്റായ സിദ്ധാന്തം മുന്നോട്ടുവയ്ക്കുകയും ചെയ്തുവെന്ന് മുൻ വൈറ്റ് ഹൗസ് സഹായിയുടെ മൊഴി. പകരം തന്റെ സ്വകാര്യ അഭിഭാഷകനായ റൂഡി ജിയൂലിയാനിയുടെ അഭിപ്രായങ്ങൾക്ക് മാത്രമാണ് അദ്ദേഹം വില കല്‍പ്പിച്ചിരുന്നതെന്ന് ഫിയോണ ഹിൽ പറഞ്ഞു. ഉക്രെയ്നെക്കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം വെറും സാങ്കൽപ്പിക വിവരണങ്ങള്‍ മാത്രമാണെന്നാണ് അവര്‍ പറയുന്നത്. ട്രംപിനെതിരെയുള്ള ജനപ്രതിനിധിസഭയുടെ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന്റെ ഭാഗമായ തെളിവെടുപ്പിൽ ഹാജരായി സംസാരിക്കുകയായിരുന്നു ഫിയോണ ഹിൽ.

ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് മത്സരാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായി ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ട്രംപ്, ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയുമായി നടത്തിയ ടെലിഫോണ്‍ സംഭാണവുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. 2016-ലെ യു.എസ് പൊതുതിരഞ്ഞെടുപ്പില്‍ റഷ്യയേക്കാൾ കൂടുതല്‍ ഇടപെട്ടത് ഉക്രൈനോ ഉക്രൈനുമായി ബന്ധമുള്ളവരോ ആണെന്ന ഒരു വാദമുണ്ട്. എന്നാല്‍ വേണ്ടത്ര തെളിവുകളുടെ പിന്‍ബലമില്ലാത്തതിനാല്‍ ആ വാദം അധികം നിലനില്‍ക്കുന്നുമില്ല.

2016-ലെ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച റിപ്പബ്ലിക്കൻമാർക്കെതിരെ തിരിഞ്ഞുകൊണ്ടാണ് ഫിയോണ ഹിൽ തന്‍റെ അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങിയത്. ‘ഞാൻ കേട്ട ചോദ്യങ്ങളുടെയും പ്രസ്താവനകളുടെയും അടിസ്ഥാനത്തിൽ, റഷ്യയും അവരുടെ സുരക്ഷാ സംവിധാനങ്ങളും നമ്മുടെ രാജ്യത്തിനെതിരെ ഒരു പ്രചാരണം നടത്തിയിട്ടില്ലെന്ന് ഈ കമ്മിറ്റിയിലുള്ള നിങ്ങളിൽ ചിലർ വിശ്വസിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍, ഉക്രൈന്‍ ഇടപെട്ടുവെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ പ്രേരിതമായ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കരുത്. ഉക്രൈന്‍ ആണ് ഇടപെട്ടത് എന്നതുപോലും റഷ്യന്‍ ഏജന്‍സികള്‍ പടച്ചുവിട്ട നുണകളാണ്’ - അവര്‍ പറഞ്ഞു.

ജിയൂലിയാനി ഉക്രൈനിനെക്കുറിച്ച് ‘സ്ഫോടനാത്മകവും അപകടകരവുമായ’ വാദങ്ങള്‍ പടച്ചുവിടുകയാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. നമ്മെ ഒരിക്കല്‍ വേട്ടയാടിയേക്കാവുന്ന വ്യക്തമായി പ്രശ്‌നങ്ങളും ആശയങ്ങളുമായി അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു എന്നും ഫിയോണ ഹിൽ പറഞ്ഞു.


Next Story

Related Stories