TopTop
Begin typing your search above and press return to search.

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ട്രംപ് അധികാര ദുർവിനിയോഗം നടത്തി, ഉക്രൈനിന്റെ സഹായം തേടിയെന്ന് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ട്രംപ് അധികാര ദുർവിനിയോഗം നടത്തി, ഉക്രൈനിന്റെ സഹായം തേടിയെന്ന് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി

2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്നെ സഹായിക്കാൻ ഉക്രൈനുമേല്‍ പ്രസിഡന്റ് ട്രംപ് സമ്മർദ്ദം ചെലുത്തിക്കൊണ്ട് അധികാരം ദുര്‍വിനിയോഗം നടത്തിയതായി ഹൗസ് ഡെമോക്രാറ്റുകൾ. രാജ്യതാല്‍പര്യത്തേക്കാള്‍ ട്രംപ് സ്വന്തം താല്‍പര്യത്തിനാണ് മുന്‍‌തൂക്കം നല്‍കിയതെന്ന് ഇംപീച്ച്‌മെന്റ് റിപ്പോർട്ടില്‍ അവര്‍ പറയുന്നു. ഹൌസ് ഇന്റലിജൻസ് കമ്മിറ്റി പുറത്തിറക്കിയ റിപ്പോർട്ട് പ്രസിഡന്റിന്റെ പെരുമാറ്റത്തെക്കുറിച്ച് വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ട്രംപ് അമേരിക്കൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചതായും ദേശീയ സുരക്ഷയെതന്നെ അപകടത്തിലാക്കിയതായും ചെയ്തുവെന്ന നിഗമനത്തിലാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് ശുപാർശ ചെയ്യണമോ എന്ന് തീരുമാനിക്കാൻ റിപ്പോര്‍ട്ട് മറ്റൊരു കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ‘ഒരു ചീഫ് എക്സിക്യൂട്ടീവ് രാജ്യതാല്‍പര്യത്തേക്കാള്‍ ട്രംപ് സ്വന്തം താല്‍പര്യത്തിനാണ് മുന്‍‌തൂക്കം നല്‍കുന്നതെങ്കില്‍ അതിനുള്ള പ്രതിവിധി അയാളെ ഇംപീച്ച് ചെയ്യലാണ്’ എന്ന് ഭരണഘടനാ നിര്‍മ്മാതാക്കാള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഹൌസ് ഇന്റലിജൻസ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചതോടെ ഇംപീച്ച്മെന്‍റ് നടപടികള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഇനി ജുഡീഷ്യറി കമ്മിറ്റിയിൽ കൂടുതല്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കും. പ്രസിഡന്റിനെതിരെ ഉയർന്ന ആരോപണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനത്തു നിന്നും നീക്കം ചെയ്യേണ്ടതുണ്ടോ, അതിന് ഭരണഘടനാപരമായി എത്രത്തോളം സാധുതയുണ്ട്, അവസാന വോട്ടെടുപ്പ് തുടങ്ങി എല്ലാ കാര്യങ്ങളിലും ക്രിസ്മസിന് മുമ്പായി തീര്‍പ്പുകല്‍പ്പിക്കുമെന്നാണ് കരുതുന്നത്.

ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് മത്സരാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായി ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ട്രംപ്, ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയുമായി നടത്തിയ ടെലിഫോണ്‍ സംഭാണവുമായി ബന്ധപ്പെട്ടാണ് ഇംപീച്ച്മെന്‍റിന് ആധാരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. ട്രംപിന്റെ അജണ്ട നടപ്പിലാക്കുന്നതിനായി എങ്ങിനെയാണ് അദ്ദേഹത്തിന്റെ പേഴ്‌സണൽ അറ്റോർണി റൂഡി ജിയൂലിയാനിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയും ചര്‍ച്ച നടത്തിയത് എന്ന് യൂറോപ്യൻ യൂണിയനിലെ യുഎസ് അംബാസഡറായിരുന്ന ഗോർഡൻ സോണ്ട്ലാൻഡ് അന്വേഷണ സമിതിക്ക് മുന്‍പില്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു.


Next Story

Related Stories