TopTop
Begin typing your search above and press return to search.

ഇസ്രായേൽ: നെതന്യാഹു മന്ത്രിസ്ഥാനങ്ങൾ രാജിവയ്ക്കുന്നു, നീക്കം അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിൽ

ഇസ്രായേൽ: നെതന്യാഹു മന്ത്രിസ്ഥാനങ്ങൾ രാജിവയ്ക്കുന്നു, നീക്കം അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിൽ

ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം ഒഴികെ മറ്റ് മന്ത്രി സ്ഥാനങ്ങൾ രാജിവച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അഴിമതിക്കേസുകള്‍ നേരിടുന്ന സാഹചര്യത്തിലാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലി നിയമമനുസരിച്ച്‌ അഴിമതിക്കേസുകൾ ചുമത്തപ്പെടുന്ന മന്ത്രിമാർ സ്ഥാനം ഒഴിയണം. എന്നാൽ, പ്രധാനമന്ത്രിക്ക്‌ ഇത്‌ ബാധകമല്ല. അതിനാലാണ്‌ പ്രധാനമന്ത്രിസ്ഥാനം ഒഴികെയുള്ള മന്ത്രിസ്ഥാനങ്ങൾ നെതന്യാഹു ഒഴിയുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖം മിനുക്കി തിരിച്ചെത്താനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്.

2020 ജനുവരി ഒന്നോടെ മറ്റ്‌ മന്ത്രിസ്ഥാനങ്ങൾ നെതന്യാഹു ഒഴിയുമെന്നും ഈ ചുമതലകൾ വേറെ ആളുകൾക്ക് കൈമാറും. ഇക്കാര്യം നെതന്യാഹുവിന്റെ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മന്ത്രിസ്ഥാനങ്ങളിൽനിന്ന്‌ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഹർജി എത്തിയ സാഹചര്യത്തിൽ കൂടിയാണ് നീക്കം. മൂവ്മെന്റ് ഫോർ‌ ക്വാളിറ്റി ഗവണ്‍മെന്റ് ഇൻ ഇസ്രായേൽ ആണ് കോടതിയെ സമീപിച്ചത്. ഇതോടെ നെതന്യാഹുവിന് രാജിവച്ച് ഒഴിയേണ്ട സാഹചര്യം വരികയായിരുന്നു.

അതേസമയം, ഇസ്രായോലിൽ മാർച്ച്‌ രണ്ടിന്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്താനും തീരുമാനമായി. ആറു മാസത്തിനിടെ രണ്ടുതവണ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയിട്ടും ആർക്കും ഭൂരിപക്ഷ പിന്തുണയോടെ സർക്കാരുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. തിരഞ്ഞെ‍ടുപ്പ് സംബന്ധിച്ച പ്രമേയം പാസാക്കിയതിനു പിന്നാലെ പാർലമെന്റ്‌ പിരിച്ചുവിട്ടു. 11 മാസത്തിനിടെ ഇസ്രായേലിൽ നടക്കുന്നു മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് മാർ‌ച്ചിലേത്.


Next Story

Related Stories