TopTop
Begin typing your search above and press return to search.

നടാന്‍സ് റിയാക്ടറിന് നേരെയുള്ള സൈബര്‍ ആക്രമണം; അട്ടിമറിക്ക് പിന്നില്‍ ഇസ്രയേലെന്ന് ഇറാന്‍

നടാന്‍സ് റിയാക്ടറിന് നേരെയുള്ള സൈബര്‍ ആക്രമണം; അട്ടിമറിക്ക് പിന്നില്‍ ഇസ്രയേലെന്ന് ഇറാന്‍

ഇറാനിലെ പ്രധാന ആണവ കേന്ദ്രമായ നടാന്‍സിന് നേരെയുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാന്‍. നടാന്‍സ് റിയാക്ടറിലെ ഉദ്യോഗസ്ഥര്‍ സമ്പന്നമായ യുറേനിയം ഉല്‍പാദനം വേഗത്തിലാക്കാന്‍ കഴിയുന്ന നൂതന സെന്‍ട്രിഫ്യൂജുകള്‍ പുനരാരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം നടന്നത്, രാജ്യത്തിന്റെ ആണവ പദ്ധതിയിലെ ഒരു സുപ്രധാന നിമിഷമായാണ് ഇത് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ആക്രമണത്തെ തുടര്‍ന്ന് യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ തകരാറിലാകുകയായിരുന്നു. പ്രതികാരനടപടി ഉണ്ടാവുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കി.

ആണവകേന്ദ്രത്തില്‍ അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കുകയായിരുന്നു. 50 ഇരട്ടി വേഗമേറിയ യുറേനിയം സമ്പുഷ്ടീകരണത്തിനു ശനിയാഴ്ച തുടക്കമിട്ടതിനു പിന്നാലെയാണു വൈദ്യുതി നിലച്ചത്. ഭൂമിക്കടിയിലും മുകളിലുമായുള്ള ആണവ നിലയത്തില്‍ അപ്പാടെ വൈദ്യുതി ഇല്ലാതാവുകയായിരുന്നു.കഴിഞ്ഞ ജൂലൈയില്‍ ഇവിടെ സംശയാസ്പദമായ സ്‌ഫോടനവും ഉണ്ടായി. അതേസമയം, സര്‍ക്കാര്‍ തലത്തില്‍നിന്ന് ആദ്യമായാണ് ഇസ്രയേലിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുത്തിട്ടില്ല.


Next Story

Related Stories