TopTop
Begin typing your search above and press return to search.

കൊവിഡ് 19 - ഇറാനില്‍ ഇന്ന് 127 മരണം, ലോകത്താകെ മരണം 15,000 കടന്നു

കൊവിഡ് 19 - ഇറാനില്‍ ഇന്ന് 127 മരണം, ലോകത്താകെ മരണം 15,000 കടന്നു

ഇറാനില്‍ കൊറോണ വൈറസ് (കൊവിഡ് 19) മൂലം ഇന്ന് 127 മരണം കൂടി. ഇറാനില്‍ ആകെ കൊറോണ മരണം 1812 ആയി. 23,049 കേസുകളാണ് സ്ഥിരീകരിച്ചത്. അതേസമയം ലോകത്താകെ മരണം 15000 കടന്നു. ഇറ്റലിയില്‍ 5476 മരണമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത് ചൈനയില്‍ 3270 പേരും സ്‌പെയിനില്‍ 2182 പേരും മരിച്ചു.

ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി നേപ്പാള്‍ അടച്ചു. ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ 402 ആയി. ഒരു ദിവസം കൊണ്ട് 128 കേസുകള്‍ ദക്ഷിണാഫ്രിക്കയില്‍ അധികമായി വന്നു. ഇതുവരെ 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബംഗ്ലാദേശ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. സമൂഹവ്യാപനം തടയുന്നതിന് ശാരീരിക അകലം ഉറപ്പുവരുത്തുന്നതിനായി ആര്‍മിയെ നിയോഗിച്ചു. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ക്കും മാര്‍ച്ച്‌ 26 മുതല്‍ ഏപ്രില്‍ നാല് വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വൈറസ് വ്യാപനത്തില്‍ വീണ്ടും ചൈനയെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ചൈന വളരെ വൈറസ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത് എന്ന് ട്രംപ് ആരോപിച്ചു. ദുരഭിമാനം കാരണം യുഎസ് മെഡിക്കല്‍ സംഘത്തിന് ചൈന പ്രവേശനം അനുവദിച്ചില്ല എന്ന് ട്രംപ് പറഞ്ഞു. അവരിത് ഞങ്ങളോട് പറയേണ്ടതായിരുന്നു. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ചൈനയുടെ ഈ സമീപനത്തില്‍ ഞാന്‍ അസ്വസ്ഥനാക്കുന്നു. അതേസമയം സത്യസന്ധമായി പറഞ്ഞാല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ ഞാന്‍ എത്രമാത്രം സ്‌നേഹിക്കുന്നോ അത്രമാത്രം ആ രാജ്യത്തേയും സ്‌നേഹിക്കുന്നതായി ട്രംപ് പറഞ്ഞു. യുഎസില്‍ ഇതുവരെ 390 പേരാണ് മരിച്ചത്. 31,057 കേസുകള്‍. രാജ്യത്തെ പകുതിയിലധികം കേസുകളും ന്യൂയോര്‍ക്കിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Next Story

Related Stories