TopTop
Begin typing your search above and press return to search.

ഇറാഖിൽ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പടരുന്നു, നജാഫിൽ ഇറാനിയൻ കോൺസുലേറ്റിന് തീവച്ചു

ഇറാഖിൽ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പടരുന്നു, നജാഫിൽ ഇറാനിയൻ കോൺസുലേറ്റിന് തീവച്ചു

ഇറാഖിൽ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വർദ്ധിച്ചുകൊണ്ടിരിക്കെ പ്രക്ഷോഭകർ തെക്കൻ നഗരമായ നജാഫിലുള്ള ഇറാനിയൻ കോൺസുലേറ്റിന് തീയിട്ടു. ഇറാഖികളുടെ ഇറാൻ വിരുദ്ധ വികാരത്തിന്റെ ഏറ്റവും ശക്തമായ പ്രകടനമായിരുന്നു ഇത്. തലസ്ഥാനമായ ബാഗ്ദാദിലും ഷിയ-മുസ്‌ലിം ഭൂരിപക്ഷമുള്ള തെക്കന്‍ പ്രദേശങ്ങളിലും ആഴ്ചകളോളമായി ജനങ്ങള്‍ തെരുവിലാണ്. സുരക്ഷാ സേനയുടെ വെടിയേറ്റ് ഇതുവരെ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വിശുദ്ധ നഗരം ആക്രമിക്കപ്പെടുന്നതിന് മുമ്പുതന്നെ ഇറാനിയൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. സംഭവത്തെ തുടർന്ന് അധികൃതർ കർഫ്യൂ ഏർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോൺസുലേറ്റ് പൂര്‍ണ്ണമായും സുരക്ഷാസേന വളഞ്ഞതിനാല്‍ തീവെപ്പിനെകുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. എന്നാല്‍ കെട്ടിടത്തിൽ പ്രവേശിക്കുന്നത് തടയാനായി പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു പ്രക്ഷോഭകാരി കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. പ്രക്ഷോഭകര്‍ എംബസിയിലെ ഇറാനിയൻ പതാക നീക്കം ചെയ്യുകയും പകരം അവിടെ ഇറാഖി പതാക ഉയര്‍ത്തുകയും ചെയ്തു. ഇറാനിയൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരേ കെട്ടിടത്തിന്റെ പിൻവാതിലിലൂടെയാണ് പരിക്കേൽക്കാതെ രക്ഷപ്പെടുത്തിയത്.

Regime consulate in Najaf, Iraq is set on fire by #Iraqi protesters. The Khamenei regime is facing a major revolt in #Iran, #Iraq, & #Lebanon. pic.twitter.com/cG28V8l4HI
— Alireza Nader (@AlirezaNader) November 27, 2019

സര്‍ക്കാരിനെ പുറത്താക്കുക, സാമ്പത്തികപരിഷ്‌കാരങ്ങള്‍ കൊണ്ടുവരിക, സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട ജീവിതസാഹചര്യവും ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ഒക്‌ടോബർ ഒന്നുമുതൽ ജനങ്ങൾ പ്രക്ഷോഭമാരംഭിച്ചത്‌. പ്രശ്‌നം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന്‌ മുതിർന്ന നേതാക്കൾ ഉറപ്പുനൽകിയിരുന്നെങ്കിലും പ്രക്ഷോഭം തുടരുകയാണ്. ഇതുവരെ 350-ലേറെയാളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആയിരത്തിലേറെയാളുകൾക്ക്‌ പരിക്കേറ്റിറ്റുണ്ടെന്നുമാണ്‌ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസിന്റെ സന്ദർശനത്തിന്‌ പിന്നാലെയാണ്‌ അക്രമസംഭവങ്ങൾ. ബാഗ്‌ദാദിലെത്തിയ പെൻസ്‌ സുരക്ഷാകാരണങ്ങളുടെപേരിൽ ഉദ്യോഗസ്ഥരെ കാണാതെ മടങ്ങിയിരുന്നു.

ഇറാഖിന്‍റെ ആഭ്യന്തര വിഷയങ്ങളില്‍ ഇറാന്‍ ചെലുത്തുന്ന സ്വാധീനം വര്‍ദ്ധിച്ചുവരുന്നതാണ് ഇറാനിയന്‍ എംബസി ആക്രമിക്കാന്‍ കാരണമായത്. ഇറാൻ പിന്തുണയുള്ള രാഷ്ട്രീയ പാർട്ടികളും അർദ്ധസൈനിക വിഭാഗങ്ങളുമാണ് രാജ്യത്തെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാര്‍ലമെന്‍റില്‍പോലും ആധിപത്യം പുലര്‍ത്തുന്നത്. തെക്കന്‍ ഇറാഖില്‍ ദിവസങ്ങളായി തുടരുന്ന പിരിമുറുക്കമാണ് എംബസി തീവയ്പ്പില്‍ കലാശിച്ചത്. പ്രോക്ഷഭാകര്‍ നജാഫിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുകയും പലയിടങ്ങളിലും ടയറുകള്‍ കത്തിച്ച് ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Next Story

Related Stories