TopTop
Begin typing your search above and press return to search.

ജൂതർക്ക് ഇനി സൗദി സന്ദർശിക്കാം, 'പ്രത്യേക സാഹചര്യങ്ങളിൽ' അനുമതിക്ക് ധാരണ

ജൂതർക്ക് ഇനി സൗദി സന്ദർശിക്കാം,

ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള പുതിയ ധാരണപ്രകാരം ജൂതര്‍ക്ക് ചില സാഹചര്യങ്ങളിൽ സൗദി അറേബ്യ സഞ്ചരിക്കാന്‍ അനുവാദം നല്‍കി. ബിസിനസ്സ് മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനോ നിക്ഷേപ ആവശ്യങ്ങള്‍ക്കോ ഇസ്രയേലികള്‍ക്ക് സൗദി സന്ദര്‍ശിക്കാമെന്ന ഉത്തരവില്‍ ഇസ്രയേല്‍ ആഭ്യന്തര മന്ത്രി ആര്യ ഡെറി ഒപ്പിട്ടു. എന്നാല്‍ സൗദിയിലെ അംഗീകൃത സംവിധാനത്തില്‍ നിന്നും ഔദ്യോഗികമായ ക്ഷണപ്പത്രം ലഭിയ്ക്കണമെന്നും, അതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്.

ഇസ്രായേലിലെ മുസ്ലീം പൗരന്മാർക്ക് സൗദി നഗരമായ മക്കയിലേക്ക് ഹജ്ജ്, ഉംറ തീർത്ഥാടനം നടത്താനും പുതിയ ഉപയകക്ഷി കരാര്‍ ഔദ്യോഗികമായി അനുവാദം നല്‍കുന്നുണ്ട്. ജോർദാന്‍ നല്‍കുന്ന താൽക്കാലിക രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ഇസ്രായേലിലെ മുസ്ലീം പൗരന്മാർ ഇസ്രായേലിലെ മുസ്ലീം പൗരന്മാർ ഹജ്ജ്, ഉംറ തീർത്ഥാടനം നടത്തുന്നത്.

ഇസയേലികള്‍ക്ക് പരമാവധി 90 ദിവസംവരെ സൗദിയില്‍ തങ്ങാനുള്ള വിസയാണ് ലഭിക്കുക. സൗദി അറേബ്യ ഉൾപ്പെടെയുള്ള നിരവധി അറബ് രാജ്യങ്ങളിലേക്ക് ഇസ്രായേലി പൗരന്മാര്‍ക്ക് പോകണമെങ്കില്‍ ആഭ്യന്തരമന്ത്രിയുടെ അനുമതി വേണമെന്നാണ് ഇസ്രായേലിലെ നിയമം. എന്നാല്‍ ഇസ്രായേലികള്‍ക്ക് നിലവില്‍ വിലക്കുള്ള സൗദി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറാനുമായുള്ള പരസ്പര ശത്രുത കണക്കിലെടുത്ത് ജറുസലേമും റിയാദും തമ്മിലുള്ള രഹസ്യബന്ധം അടുത്ത കാലത്തായി കൂടുതല്‍ വളര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ഇസ്രായേൽ അനുകൂല കാഴ്ചപ്പാടുകള്‍ പങ്കുവെച്ച ഒരു സൗദി അറേബ്യൻ ബ്ലോഗർ ജെറൂസലെമില്‍ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. അയാളെ സ്വന്തം ഓഫീസിലേക്ക് വിളിച്ചുവരുത്തി സല്‍ക്കരിച്ചായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി തിരിച്ചയച്ചത്. നെതന്യാഹുവിന്‍റെ വലിയ ഫോളോവറായ ബ്ലോഗര്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ക്ഷണപ്രകാരമായിരുന്നു ഇസ്രയേല്‍ സന്ദര്‍ശിച്ചത്.

ജോർദാൻ താഴ്‌വരയും വെസ്റ്റ് ബാങ്കിന്റെ മറ്റ് ഭാഗങ്ങളും പിടിച്ചെടുക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ സെപ്റ്റംബറിൽ സൗദി അറേബ്യ ശക്തമായി അപലപിച്ചിരുന്നു.


Next Story

Related Stories