TopTop
Begin typing your search above and press return to search.

ട്രംപിനെതിരായ രണ്ട് ആരോപണങ്ങള്‍ ജുഡിഷ്യല്‍ കമ്മിറ്റി ശരിവെച്ചു, ഇംപീച്ച്‌മെന്റ് നടപടികള്‍ മുന്നോട്ട്

ട്രംപിനെതിരായ രണ്ട് ആരോപണങ്ങള്‍ ജുഡിഷ്യല്‍ കമ്മിറ്റി ശരിവെച്ചു, ഇംപീച്ച്‌മെന്റ് നടപടികള്‍ മുന്നോട്ട്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപിച്ച്‌ചെയ്യാനുള്ള നടപടികളുമായി ബന്ധപ്പെട്ട് രണ്ട് കുറ്റങ്ങള്‍ ജുഡിഷ്യല് കമ്മിറ്റി ശരിവെച്ചു. ആരോപണങ്ങള്‍ ശരിവെച്ചുള്ള ജുഡീഷ്യല്‍ കമ്മിറ്റിയുടെ പ്രമേയം അടുത്ത ആഴ്ച അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ വോട്ടിനിടും.

അധികാര ദുര്‍വിനിയോഗം നടത്തിയെന്നതും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയെന്നതുമായ ആരോപണങ്ങളാണ് ജുഡീഷ്യല്‍ കമ്മിറ്റി ശരിവെച്ചത്. അമേരിക്കയുടെ ചരിത്രത്തില്‍ നാലമാത്തെ പ്രസിഡന്റാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് വിധേയമാകുന്നത്. അടുത്ത ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ നടക്കുമെന്നാണ് അറിയുന്നത്. ഡെമോക്രാറ്റുകള്‍ക്കാണ് ഇവിടെ ഭൂരിപക്ഷം. സെനറ്റില്‍ ഈ നടപടികള്‍ അടുത്ത വര്‍ഷം ആദ്യമാണ് നടക്കുക. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുളളതിനാല്‍ സെനറ്റിലെ നടപടി ട്രംപിന് അനുകൂലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജുഡിഷ്യല്‍ കമ്മിറ്റി 17 നെതിരെ 23 വോട്ടുകള്‍ക്കാണ് ട്രംപിനെതിരായ ആരോപണങ്ങള്‍ അംഗീകരിച്ചത്. ട്രംപിനെതിരായ ആരോപണങ്ങള്‍ റിപ്പബ്ലിക്കന്‍ നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ നിഷേധിച്ചു. കഴിഞ്ഞ ജൂലൈ 25 ന് ട്രംപ് ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര് സെലനെസ്‌ക്കിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് കാരണമായത്. അമേരിക്കന്‍ മുന്‍ ജോ ബിഡന്റെ ബിസിനസുകളെ കുറിച്ച് അന്വേഷിക്കാനാവശ്യപ്പെട്ടുവെന്നതാണ് വിവാദങ്ങളുടെ തുടക്കം. ട്രംപിനെതിരായ നടപടികള്‍ അംസംബന്ധമാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതികരിച്ചത്. സെനറ്റില്‍ നീതി പൂര്‍വമായ തീരുമാനമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ജുഡീഷ്യല്‍ കമ്മിറ്റിയിലെ ചര്‍ച്ചയ്ക്കിടെ 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഉക്രൈന്‍ ഇടപെടാന്‍ ശ്രമിച്ചുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആരോപണമുന്നയിച്ച വിസില്‍ബ്ലോവറുടെ താല്‍പര്യങ്ങളെക്കുറിച്ചും ചര്‍ച്ച വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. സെപ്റ്റംബര്‍ 24 നാണ് ഇംപീച്ചമെന്റ്ുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചത്. 'ട്രംപ് ഇംപീച്ച്ചെയ്യപ്പെടാനുള്ള സാധ്യത ഇല്ലേയില്ലെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ ആവർത്തിക്കുന്നത്.


Next Story

Related Stories