TopTop
Begin typing your search above and press return to search.

പകര്‍ച്ചവ്യാധിയുടെ സമയത്ത് ഒപ്പംനില്‍ക്കാനായില്ല; കൊറിയന്‍ ജനതയോട് നിറകണ്ണുകളോടെ ക്ഷമ ചോദിച്ച് കിം ജോങ് ഉന്‍

പകര്‍ച്ചവ്യാധിയുടെ സമയത്ത് ഒപ്പംനില്‍ക്കാനായില്ല; കൊറിയന്‍ ജനതയോട് നിറകണ്ണുകളോടെ ക്ഷമ ചോദിച്ച് കിം ജോങ് ഉന്‍

കോവിഡ് മഹാമാരിയുടെ കാലത്ത് തന്റെ ജനതയ്‌ക്കൊപ്പം നില്‍ക്കാന്‍ സാധിക്കാതിരുന്നതിന് ക്ഷമ ചോദിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഭരണകക്ഷിയുടെ 75മത് ജന്മവാര്‍ഷികത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കിം വീകാരാധീനനായതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര കൊറിയന്‍ ജനത തന്നിലര്‍പ്പിച്ച വിശ്വാസത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ശരിക്കും ഖേദിക്കുന്നുവെന്ന് പറഞ്ഞ കിം പ്രസംഗത്തിനിടെ കണ്ണീര്‍ തുടയ്ക്കുകയും ചെയ്തു.

മഹാന്മാരായ കിം ഇല്‍-സങ്, കിം ജോങ്-ഇല്‍ എന്നിവര്‍ ഉയര്‍ത്തിപ്പിടിച്ച ലക്ഷ്യങ്ങളിലേക്ക് ഈ രാജ്യത്തെ നയിക്കാനുള്ള സുപ്രധാന ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും, ജനങ്ങളുടെ ആ വിശ്വാസത്തിന് നന്ദി, രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ എന്റെ പരിശ്രമവും ആത്മാര്‍ത്ഥതയും പര്യാപ്തമായിരുന്നില്ലെന്ന് പൂര്‍വികരുടെ മഹത്തായ പ്രവര്‍ത്തന പൈതൃകത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കോവിഡിനെത്തുടര്‍ന്ന് ലോകമെങ്ങുമുള്ള ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വൈകാരികമായി സംസാരിച്ച കിം ദക്ഷിണ കൊറിയയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അതേസമയം, അമേരിക്കയെ വിമര്‍ശിക്കുന്നതും അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതും കിം ഒഴിവാക്കി.


Next Story

Related Stories