TopTop
Begin typing your search above and press return to search.

കിം ജോങ് ഉന്നിന്റെ സഹോദരി വീണ്ടും ഉത്തരകൊറിയയുടെ സുപ്രധാന പദവിയിൽ, ഇത്തണ മുഖ്യ ഉപദേശക

കിം ജോങ് ഉന്നിന്റെ സഹോദരി വീണ്ടും ഉത്തരകൊറിയയുടെ സുപ്രധാന പദവിയിൽ, ഇത്തണ മുഖ്യ ഉപദേശക

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ഇളയ സഹോദരി വീണ്ടും സുപ്രധാന സ്ഥാനത്ത് അവരോധിക്കപ്പെട്ടതായി ഉത്തരകൊറിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ പുനസംഘടനയോടെയാണ് നേതാവായ സഹോദരന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായി കിം യോ-ജോങിനെ തിരഞ്ഞെടുത്തതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പറയുന്നു. കിം ജോങ് ഉൻ അധ്യക്ഷനായുള്ള ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്.

ഹനോയില്‍ വെച്ച് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിടന്റ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള രണ്ടാമത്തെ ഉച്ചകോടി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ കിം യോ-ജോങിനെ ഈ സ്ഥാനത്ത് നിന്നും നേരത്തെ നീക്കം ചെയ്തത്. ‘വീണ്ടും തല്‍സ്ഥാനത്തേക്ക് തിരികെ എത്തിയത് കിം യോ-ജോങിന്റെ വടക്കൻ ശ്രേണിയിലെ സമീപകാലത്തെ ഉയർച്ചയുടെ ഭാഗമാണ്’ എന്ന് ഉത്തരകൊറിയക്കാരനും സിയോളിലെ ഗവേഷകനുമായ അഹ്ൻ ചാൻ-ഇൽ അഭിപ്രായപ്പെടുന്നു.

2018 ലെ പ്യോങ്ചാങ് വിന്റർ ഒളിമ്പിക്സ് സമയത്ത് കിം യോ-ജോങ് ആയിരുന്നു സഹോദരന്റെ പ്രതിനിധിയായി ദക്ഷിണ കൊറിയയുമായി ബന്ധപ്പെട്ടിരുന്നത്. വളരെ മികച്ച പ്രകടനമായിരുന്നു അവര്‍ അന്ന് കാഴ്ച വെച്ചിരുന്നത്.

ട്രംപുമായോ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജെയ്-യുമായുള്ള ഉച്ചകോടികളില്‍ അവര്‍ പതിവായി സഹോദരനെ അനുഗമിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം മുതലാണ്‌ സ്വന്തം പേരിൽ നേരിട്ടുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള പ്രസ്താവനകൾ അവർ പുറത്തിറക്കാൻ തുടങ്ങിയത്. അത് ഉത്തര കൊറിയന്‍ രാഷ്ട്രീയത്തില്‍ അവര്‍ വഹിക്കുന്ന സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories