TopTop
Begin typing your search above and press return to search.

റമദാന്‍ നാളില്‍ വിശ്വാസികള്‍ക്ക് പകരം പള്ളിയില്‍ എത്തുന്നത് മൃതദേഹങ്ങള്‍, ബ്രിട്ടനിലും അമേരിക്കയിലും മരണ നിരക്ക് കൂടുതല്‍ ന്യുനപക്ഷ വിഭാഗത്തില്‍

റമദാന്‍ നാളില്‍ വിശ്വാസികള്‍ക്ക് പകരം പള്ളിയില്‍ എത്തുന്നത് മൃതദേഹങ്ങള്‍, ബ്രിട്ടനിലും അമേരിക്കയിലും മരണ നിരക്ക് കൂടുതല്‍ ന്യുനപക്ഷ വിഭാഗത്തില്‍

വിശുദ്ധമാസത്തില്‍ ഭക്തരെ കൊണ്ട് നിറയുന്ന സ്ഥലമാണ് ലോകത്തെ മറ്റേത് പള്ളിയെയും പോലെ ലണ്ടനിലെ സെന്റര്‍ ജാമിയ ഗാമ്‌ഖോല്‍ ശെരീഫ്. എന്നാല്‍ ഇത്തവണ പള്ളി അടഞ്ഞുകിടക്കുകയാണ്. കോവിഡ് ബാധയെ തുടര്‍ന്ന് പള്ളി അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി പള്ളി കോബൗണ്ട് തുറന്നു കൊടുത്തിരിക്കുകയാണ് അധികൃതര്‍. ഇവിടെ താല്‍ക്കാലിക മോര്‍ച്ചറി സജ്ജീകരിച്ചാണ് അധികൃതര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദിനം പ്രതി നിരവധി മൃതശരീരങ്ങളാണ് ഇവിടെ എത്തിക്കുന്നത്.

പളളിയുടെ മുന്നില്‍ വെള്ള ടെന്റുകള്‍ കെട്ടി, ഇലക്ട്രിക് ശീതികരണ യന്ത്രങ്ങള്‍ സൂക്ഷിച്ചാണ് അധികൃതര്‍ മോര്‍ച്ചറിയുണ്ടാക്കിയിരിക്കുന്നത്. ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ നല്ലൊരു ശതമാനം മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരുമുണ്ട്. കോവിഡ് ബാധ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചതും ബര്‍മിംങ്ഹാം മേഖലയലാണ്. നേരത്തെ ഇവിടെ ആഴ്ചയില്‍ ഒന്നോ രണ്ടോ ഖബറടക്കങ്ങളാണ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ദിവസം അഞ്ചും ആറും പേരെയാണ് ഖബറടക്കേണ്ടിവരുന്നതെന്ന് പള്ളിയുടെ ട്രസ്റ്റി മുഹമ്മദ് സാഹിദ് പറഞ്ഞു. അഞ്ചോ ആറോ പേരെ മാത്രമെ ഇപ്പോള്‍ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാറുള്ളൂ. നാലും അഞ്ചും ബന്ധുക്കളെ പോലും കോവിഡ് മൂലം ന്ഷ്ടപ്പെട്ടവരുണ്ടെന്നാണ് പള്ളി അധികൃതര്‍ പറയുന്നത്. സമീപത്തുള്ള ഗ്രീന്‍ ലേന്‍ പള്ളിയിലും സ്ഥിതി വ്യത്യസ്തമല്ല. പ്രാര്‍ത്ഥന ഹാളില്‍ തന്നെയാണ് ഇവിടെ മൃതശരീരങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ളത്. വര്‍ഷത്തില്‍ 25 ഓളം കബറടക്കങ്ങള്‍ മാത്രം നടത്തിയിരുന്ന ഇവിടെ ഇപ്പോള്‍ ദിവസവും ഏഴും എട്ടും പേരുടെ കബറടക്കമാണ് നടത്തേണ്ടിവരുന്നതെന്നാണ് അധികൃകര്‍ പറയുന്നത്.ബ്രിട്ടനില്‍ 20,000 ത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ച് ഇതിനകം മരിച്ചത്. നഴ്‌സിംങ് ഹോമുകളിലെ കണക്കുകള്‍ ഇതിന് പുറമെയാണ്. കഴിഞ്ഞയാഴ്ചവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ബ്രിട്ടനില്‍ മരിച്ചവരില്‍ 17 ശതമാനവും കറുത്ത വിഭാഗത്തില്‍പ്പെട്ടവരും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും ഏഷ്യക്കാരുമാണ്. ബ്രിട്ടനിലെ ജനസംഖ്യയില്‍ 14 ശതമാനമാണ് ഈ വിഭാഗത്തില്‍പ്പെടുന്നവര്‍. ഇന്റന്‍സീവ് കെയര്‍, നാഷണല്‍ ഓഡിറ്റ് ആന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കു പ്രകാരം തീവ്ര പരിചരണ വിഭാഗത്തില്‍പ്പെട്ട രോഗികളില്‍ മൂന്നില്‍ ഒരാള്‍ ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി മരിക്കാനുള്ള കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കിയില്‍ മരിച്ചവരില്‍ 42 ശതമാനം കറുത്ത വര്‍ഗക്കാരാണ്. എന്നാല്‍ ജനസംഖ്യയില്‍ ഇവര്‍ 21 ശതമാനം മാത്രമാണ്. കോവിഡിന്റെ കാര്യത്തില്‍ മാത്രമല്ല, ഹൃദയ സംബന്ധമായ രോഗങ്ങളും ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് കൂടുതലായി കണ്ടുവരുന്നത്. സാമ്പത്തിക അസമത്വവും സാമൂഹ്യ വിവേചനവും അടക്കമുള്ള പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നാണ് സാമൂഹ്യ ശാസ്ത്രകാരന്മാര്‍ ഇതിന് പ്രത്യക്ഷ കാരണമായി പറയുന്നത്.


Next Story

Related Stories