TopTop
Begin typing your search above and press return to search.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ സാന്ന മരിൻ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ സാന്ന മരിൻ

സന്ന മരിന്‍ ഫിൻ‌ലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും. നിലവിലെ പ്രധാനമന്ത്രി ആന്റി റിന്നെ രാജിവെച്ചതോടെയാണ് ഗതാഗത മന്ത്രികൂടിയായ സന്നയെ പ്രധാനമന്ത്രിയാക്കാന്‍ ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി തീരുമാനിച്ചത്. 34-കാരിയായ സാന്ന മരിന്‍ അധികാരമേല്‍ക്കുന്നതോടെ അവര്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാകും.

തപാൽ പണിമുടക്ക് കൈകാര്യം ചെയ്തതില്‍ ആന്റി റിന്നെ കാണിച്ച അവധാനതയാണ് അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെടാന്‍ കാരണം. അഞ്ചു പാര്‍ട്ടികള്‍ ഒരുമിച്ചാണ് ഫിൻ‌ലാൻഡില്‍ ഭരണം നടത്തുന്നത്. ‘ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഇനിയുമൊരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന്’ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സന്ന പറഞ്ഞു. 27-ാം വയസ്സിലാണ് സന്ന ഫിന്നിഷ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ജന്മനാടായ ടാംപെറിലെ സിറ്റി കൗൺസിൽ മേധാവിയായി ആദ്യംതന്നെ അവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

പണിമുടക്കിനെ തുടര്‍ന്ന് കമ്പനികൾക്ക് മൊത്തം 500 ദശലക്ഷം യൂറോയുടെ നഷ്ടമുണ്ടായെന്ന് കോൺഫെഡറേഷൻ ഓഫ് ഫിന്നിഷ് ഇൻഡസ്ട്രീസ് പറയുന്നു. ആറുമാസം മുന്‍പാണ് ഫിൻ‌ലാൻഡില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മധ്യ-ഇടതു പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിലവില്‍ യൂറോപ്യൻ യൂണിയന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതും ഫിന്‍ലന്‍ഡ്‌ ആണ്. യൂറോപ്യന്‍ യൂണിയന്‍ പുതിയ ബജറ്റ് തയ്യാറാക്കാനുള്ള ശ്രമത്തിനിടെയുള്ള നേതൃമാറ്റം വാസ്തവത്തില്‍ ഫിൻ‌ലാൻഡിന് ഒരു തലവേദന കൂടിയാണ്.


Next Story

Related Stories