TopTop
Begin typing your search above and press return to search.

റോഹിംഗ്യകളെ കൂട്ടക്കൊല ചെയ്യുന്നതിന് സൂ ചി കൂട്ടുനിന്നു - ഗുരുതര ആരോപണവുമായി ഗാംബിയ

റോഹിംഗ്യകളെ കൂട്ടക്കൊല ചെയ്യുന്നതിന് സൂ ചി കൂട്ടുനിന്നു - ഗുരുതര ആരോപണവുമായി ഗാംബിയ

റോഹിംഗ്യന്‍ മുസ്‌ലിംഗള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിച്ച ഓങ് സാൻ സൂചിക്കെതിരെ ഗാംബിയ രംഗത്ത്. ആഫ്രിക്കയിലെ മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ഗാംബിയ. റോഹിംഗ്യന്‍ മുസ്‌ലിംകളെ കൂട്ടബലാല്‍സംഗത്തിനും വംശഹത്യക്കും ഇരയാക്കിയെന്ന യു.എന്‍ കണ്ടെത്തലിനിടെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ മ്യാന്മര്‍ സൈന്യത്തിന്റെ ക്രൂരതകളെ ന്യായീകരിച്ച് സൂചി സംസാരിച്ചിരുന്നു. മ്യാന്മാര്‍ 1948-ലെ വംശഹത്യാ ഉടമ്പടി ലംഘിച്ചുവെന്ന് കാണിച്ച് ഗാംബിയയാണ് ലോകകോടതിയെ സമീപിച്ചത്. ന്മര്‍ സൈന്യം ചെയ്ത ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊലകളെയും കൂട്ടബലാല്‍സംഗങ്ങളെയും ശിശുഹത്യയെയും കുറിച്ച് വാദം കേള്‍ക്കലിനിടെ വിശദീകരിച്ച ഗാംബിയ, സംഭവ സമയത്ത് സൂചി സ്വീകരിച്ച കുറ്റകരമായ മൌനത്തെ അപലപിച്ചു.

എന്നാല്‍, മ്യാന്മറിലെ യഥാര്‍ഥ അവസ്ഥകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അപൂര്‍ണവുമായ വിവരങ്ങളാണ് ഗാംബിയ നല്‍കിയതെന്ന് സൂചി ലോകകോടതിയെ അറിയിച്ചു. ‘2017-ലെ കൂട്ടക്കൊല വെറുമൊരു ആഭ്യന്തര സംഘട്ടനം മാത്രമായിരുന്നെന്നും അറാക്കന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി പോലുള്ള തീവ്രവാദികള്‍ നടത്തിയ ആക്രമണത്തോട് സൈന്യം പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും’ സൂചി പറഞ്ഞു. ‘കൂടുതല്‍ സൈന്യത്തെ ഉപയോഗപ്പെടുത്തി എന്നത് ശരിയാണ്. പക്ഷേ ന്യൂനപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചു എന്ന വ്യാഖ്യാനം ശെരിയല്ല’ എന്നാണ് അവര്‍ പറയുന്നത്. വംശഹത്യാ നീക്കം ചില ഭാഗങ്ങളില്‍ ഉണ്ടായപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കുകയും കുറ്റക്കാരായ സൈനികരെയും ഓഫിസര്‍മാരെയും ശിക്ഷിക്കുകയും പുറത്താക്കുകയും ചെയ്തുവെന്നും അവര്‍ കോടതിയില്‍ അവകാശപ്പെട്ടു.

റോഹിംഗ്യന്‍ മുസ്ലിംകളെ കൂട്ടക്കൊലയ്ക്കിരയാക്കിയ സംഭവത്തില്‍ മ്യാന്മാര്‍ സൈനിക മേധാവിയെയും അഞ്ച് ജനറല്‍മാരെയും പ്രതിക്കൂട്ടിലാക്കി യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇവര്‍ക്കെതിരെ കൂട്ടക്കൊല കേസ് ചുമത്തണമെന്നും യുഎന്‍ റിപ്പോര്‍ട്ട് കര്‍ശനമായി നിര്‍ദേശിച്ചു. മ്യാന്മറിലെ റഖിനെ പവിശ്യയില്‍ വംശഹത്യയും മറ്റുള്ളിടങ്ങളില്‍ കടുത്ത മനുഷ്യാവകാശധ്വംസനവും നടത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുകയുണ്ടായി. ഏഴുലക്ഷം പേരാണ് ഇതേത്തുടര്‍ന്ന് അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്തത്. ബലാത്സംഗം, കുട്ടികളെ പീഡിപ്പിക്കല്‍, ഗ്രാമങ്ങള്‍ തീയിടല്‍ എന്നിവയെ ഒരിക്കലും സൈനിക നടപടിയായി കാണാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതിനെ ചുവടുപിടിച്ചാണ് ഗാംബിയ ലോകകോടതിയെ സമീപിച്ചത്.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മ്യാന്മര്‍ ഭരണാധികാരി ഓങ് സാന്‍ സൂചിക്കെതിരെയും റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശനം ഉണ്ടായിരുന്നു. റോഹിംഗ്യകള്‍ക്കെതിരേ സൈനിക അതിക്രമങ്ങള്‍ നടക്കുമ്പോള്‍ സൂചി മൗനം പാലിച്ചതായും സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിദ്വേഷം വളരാന്‍ അവസരമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും വംശഹത്യയ്ക്കു കൂട്ടുനില്‍ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.

അതേ സമയം വംശഹത്യയുമായി ബന്ധപ്പെട്ട് മ്യാന്മര്‍ സൈനികമേധാവി മിന്‍ ഓങ് ഹ്‌ലൈങ്ങിനും മൂന്നു മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ക്കുമെതിരേ യു.എസ് ഉപരോധം ഏര്‍പ്പെടുത്തി. നിരപരാധികളായ മനുഷ്യരെ കൊലചെയ്യുന്നതിനോടും ബലാല്‍സംഗം ചെയ്യുന്നതിനോടും യു.എസ് സഹിഷ്ണുത കാണിക്കില്ലെന്ന് ട്രഷറി സെക്രട്ടറി എംനച്ചിന്‍ പറഞ്ഞു.


Next Story

Related Stories