Top

കാശ്മീര്‍ വിഷയത്തില്‍ മോദി തന്റെ അവസാനത്തെ കാര്‍ഡും ഇറക്കി കളിച്ചു: ഇമ്രാന്‍ ഖാന്‍

കാശ്മീര്‍ വിഷയത്തില്‍ മോദി തന്റെ അവസാനത്തെ കാര്‍ഡും ഇറക്കി കളിച്ചു: ഇമ്രാന്‍ ഖാന്‍

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അവസാനത്തെ കാര്‍ഡും ഇറക്കി കളിച്ചുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീര്‍ വിഷയത്തില്‍ ഇസ്ലാമാബാദില്‍ നടത്തിയ മനുഷ്യചങ്ങലയില്‍ പങ്കെടുത്ത്‌കൊണ്ട് സംസാരിക്കുകയായിരുന്നു ഇമ്രാന്‍ എന്ന് പാക് മാധ്യമം ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ രാഷ്ട്രം കാശ്മീരിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് സന്ദേശം നല്‍കാനായിട്ടാണ് ആളുകള്‍ ഇന്ന് ഒത്തുകൂടിയതെന്നും മനുഷ്യ ചങ്ങലയെ സംബോദ്ധന ചെയ്ത് ഇമ്രാന്‍ പറഞ്ഞു.

'നരേന്ദ്ര മോദി ഒരു തെറ്റ് ചെയ്തു, അദ്ദേഹം തന്റെ അവസാന കാര്‍ഡ് ഇറക്കി കളിച്ചു. പതിറ്റാണ്ടുകളായി കാശ്മീരി ജനത നേരിട്ടിരുന്നത് എന്താണെന്ന് മോദിക്ക് അറിയില്ല. അത് അവരുടെ ഇടയില്‍ മരണഭയം ഇല്ലാതാക്കി. പതിനായിരക്കണക്കിന് വരുന്ന കാശ്മീര്‍ ജനത ഈ തീരുമാനം അംഗീകരിക്കില്ല. കര്‍ഫ്യൂ പിന്‍വലിക്കുമ്പോള്‍ അവര്‍ പുറത്തിറങ്ങി പ്രതികരിക്കും.' ഇമ്രാന്‍ പറഞ്ഞു.

'അന്താരാഷ്ട്ര സമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്, എണ്‍പത് ലക്ഷം ജനങ്ങള്‍ കാശ്മീരില്‍ തടവിലാണ്. ഹോങ്കോംഗ് പ്രതിഷേധത്തിന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പരിഗണന നല്‍കുമ്പോള്‍ കാശ്മീര്‍ വിഷയം അവഗണിക്കുന്നു. ഹോങ്കോംഗ് ചൈനയുടെ ഭാഗമല്ലെന്ന് പറയുന്നതിന് പ്രധാന്യം കൊടുക്കുന്നത് പോലെ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പറയുന്നവരെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഗൗനിക്കുന്നില്ല' എന്നും ഇമ്രാന്‍ പ്രസംഗിച്ചു.


Next Story

Related Stories