TopTop
Begin typing your search above and press return to search.

വാക്‌സിനു പകരം ആന്റിബോഡി നേസല്‍ സ്‌പ്രേ; വൈറസ് വകഭേദങ്ങളെ ചെറുക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍

വാക്‌സിനു പകരം ആന്റിബോഡി നേസല്‍ സ്‌പ്രേ; വൈറസ് വകഭേദങ്ങളെ ചെറുക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍

കോവിഡ് പ്രതിരോധ വാക്‌സിനു പകരം ഉപയോഗിക്കാവുന്ന ആന്റിബോഡി നേസല്‍ സ്‌പ്രേ വികസിപ്പിച്ച് ഗവേഷകര്‍. കൊറോണ വൈറസ് വകഭേദങ്ങളുടെ വ്യാപനം ചെറുക്കാന്‍ ആന്റിബോഡി നേസല്‍ സ്പ്രേയ്ക്ക് കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ആന്റിബോഡി എന്‍ജിനീയറായ ഷിക്വിയാന്‍ കുവിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ് ഹെല്‍ത്ത് കെയര്‍ സെന്ററിലെ ഗവേഷകരാണ് നേരിട്ട് മൂക്കിലൂടെ നല്‍കാനാവുന്ന സ്‌പ്രേ വികസിപ്പിച്ചത്. നേച്ചര്‍ ജേണലിലാണ് പുതിയ സ്‌പ്രേയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

അണുബാധയുളള എലിയുടെ ശ്വാസകോശത്തിലെ സാര്‍സ് കോവ് 2 വൈറസിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ ശാസ്ത്രജ്ഞര്‍ നിര്‍മിച്ച ഹൈബ്രിഡ് ആന്റിബോഡിക്ക് സാധിച്ചതായി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വകഭേദങ്ങളില്‍ നിന്ന് ഇത് എലിക്ക് പരിരക്ഷ നല്‍കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അണുബാധയുണ്ടാകുന്നതിന് ആറു മണിക്കൂര്‍ മുന്‍പും അണുബാധയുണ്ടായതിനു ശേഷവുമുള്ള പരിശോധനയില്‍ എലിയുടെ രീരത്തില്‍ വൈറസ് വ്യാപനം കുറയ്ക്കാന്‍ സാധിച്ചതായി കണ്ടെത്തിയിരുന്നു. കോവിഡ് ചികിത്സയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കാനും ചികിത്സ ലളിതമാക്കാനും നേസല്‍ ആന്റിബോഡിക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനുളള തയ്യാറെടുപ്പിലാണ് ഗവേഷകര്‍.


Next Story

Related Stories