TopTop
Begin typing your search above and press return to search.

അശുദ്ധി കല്‍പ്പിച്ച് 'ആർത്തവപ്പുര'യില്‍ പാർപ്പിച്ച സ്ത്രീയുടെ മരണം: നേപ്പാളിൽ ആദ്യ അറസ്റ്റ്

അശുദ്ധി കല്‍പ്പിച്ച് ആർത്തവപ്പുരയില്‍ പാർപ്പിച്ച സ്ത്രീയുടെ മരണം: നേപ്പാളിൽ ആദ്യ അറസ്റ്റ്

ആർത്തവസമയത്ത് സ്ത്രീകളെ പാർപ്പിക്കുന്നതിനുള്ള കേന്ദ്രത്തിൽ (പീരിയഡ് ഹട്ട്) താമസിപ്പിച്ച 21-കാരി മരിച്ച സംഭവത്തിൽ നേപ്പാൾ പോലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നേപ്പാളിൽ ആർത്തവമുള്ള സ്ത്രീകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുന്ന ഒരു ആചാരമുണ്ട്. 'ചൗപാദി'യെന്നു വിളിക്കുന്ന ആചാരം ഇപ്പോഴും ഇന്ത്യയുടെ ഗ്രാമീണ മേഖലയിൽ വ്യാപകമാണ്.

പാർവതി ബുദ്ധ റാവത്തിനെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ള കുടിലിൽവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ മാസത്തിൽ താപനില 10 ഡിഗ്രി സെൽഷ്യസിലും താഴുന്ന അച്ചാം ജില്ലയിലെ സുദുർപാഷിം പ്രദേശിലാണ് അവർ താമസിച്ചിരുന്നത്. തണുപ്പ് കാരണം ജനാലകൾ പോലുമില്ലാത്ത അടഞ്ഞ ഹട്ടിൽ അവർ തീ കൂട്ടിയിരുന്നു. 18 മാസം മുൻപാണ് അവരുടെ വിവാഹം കഴിഞ്ഞത്. അന്വേഷിക്കുന്നതിനിടെയാണ് മരണവുമായി ബന്ധപ്പെട്ട് അവളുടെ ഭർത്തതാവിന്റെ സഹോദരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്.

പാർവതിയെ നിർബന്ധിച്ച് ഹട്ടിലാക്കിയതാണോ എന്നാണ് പ്രധാനമായും പോലീസ് പരിശോധിക്കുന്നത്. ചൗപാദി ആചരിക്കുന്നത് നേപ്പാളിൽ നിയമവിരുദ്ധമാണ്. മൂന്നു മാസം തടവും പിഴയും ലഭിക്കും. പക്ഷേ ഇപ്പോഴും പല സമുദായങ്ങളിലും ഈ ദുരാചാരം നിലനിൽക്കുന്നുണ്ട്. നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറയുന്ന ആചാര സംരക്ഷകരും ഉണ്ട്. കഴിഞ്ഞ ജനുവരിയിൽ സുദുർപാഷിം മേഖലയിൽ ഒരു അമ്മയും രണ്ട് ആൺമക്കളും സമാന സാഹചര്യത്തിൽ മരിച്ചിരുന്നു.

ചൗപാദിയനുസരിച്ചു ആർത്തവമുള്ള സ്ത്രീകളെ അശുദ്ധരായി കണക്കാക്കുകയും ജീവിതത്തിന്റെ പല വശങ്ങളിലും മറ്റുള്ളവരിൽ നിന്ന് വേർപെടുത്തുകയും വേണം. വീട്ടിലേക്കോ അടുക്കളയിലേക്കോ പ്രവേശിക്കുന്നതിനും, കന്നുകാലികളെയോ പഴങ്ങളെയോ സസ്യങ്ങളെയോ സ്പർശിക്കുന്നതിനു പോലും വിലക്കുണ്ട്. വെള്ളം പോലും നൽകാൻ പാടില്ല എന്നാണ് നിയമം.


Next Story

Related Stories