TopTop
Begin typing your search above and press return to search.

US ELECTION 2020 ROUND UP | മുടി അടിപൊളിയാക്കാന്‍ ട്രംപ് ചിലവഴിച്ചത് 70,000 ഡോളര്‍, അടച്ച നികുതി 750 ഡോളര്‍ -നികുതി വെട്ടിപ്പ് ചൂടന്‍ ചര്‍ച്ചയാകുന്നു

US ELECTION 2020 ROUND UP | മുടി അടിപൊളിയാക്കാന്‍ ട്രംപ് ചിലവഴിച്ചത് 70,000 ഡോളര്‍, അടച്ച നികുതി 750 ഡോളര്‍ -നികുതി വെട്ടിപ്പ് ചൂടന്‍ ചര്‍ച്ചയാകുന്നു


യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഞെട്ടിക്കുന്ന നികുതി വെട്ടിപ്പിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടുമായാണ് ന്യൂ യോര്‍ക്ക് ടൈംസ് ഞായറാഴ്ച പുറത്തിറങ്ങിയത്. സ്വയം പ്രഖ്യാപിത കോടീശ്വരനായ ട്രംപ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട വര്‍ഷം ഒടുക്കിയ നികുതി 750 ഡോളര്‍ മാത്രം. ട്രംപിന്റെ മുന്‍ഗാമിയായ ബറാക്ക് ഒബാമ 1,00,000 ലക്ഷം ഡോളറിന് മുകളിലാണ് നികുതി അടയ്ക്കുന്നത് എന്ന കാര്യം മനസിലാക്കുമ്പോഴാണ് ട്രംപ് നടത്തുന്ന നികുതി വെട്ടിപ്പിന്റെ വലിപ്പം മനസിലാകുക. നവംബര്‍ 3നു നടക്കാന്‍ പോകുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ സാധ്യതയുള്ള അത്യന്തം വിസ്ഫോടനാത്മകമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈറ്റ് ഹൌസിലെ ആദ്യത്തെ വര്‍ഷം 750 ഡോളര്‍ കൂടി നികുതിയായി അടച്ചു എന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. "അതിനു മുന്‍പുള്ള 15 വര്‍ഷത്തില്‍ 10 വര്‍ഷവും ട്രംപ് വരുമാന നികുതി അടച്ചിട്ടില്ല. പ്രധാന കാരണമായി പറയുന്നതു സമ്പാദ്യത്തേക്കാള്‍ നഷ്ടം ഉണ്ടായി എന്നാണ്." ഗോള്‍ഫ് അടക്കമുള്ള എല്ലാ ബിസിനസ് സംരംഭങ്ങളും നഷ്ടത്തിലാണ് എന്നതായിരുന്നു കാരണം.

ബിസിനസ് നഷ്ടത്തിലാണ് എന്നു പറയുമ്പോഴും ആഡംബര ജീവിതമാണ് ട്രംപ് നയിച്ചിരുന്നത്. ആഡംബര വസതികളും സ്വകാര്യ വിമാനവും അടക്കം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വലിയ തുക ചിലവാക്കിയതായി കാണാം. ഒരു ടെലിവിഷന്‍ പരിപാടിക്ക് ഹെയര്‍സ്റ്റൈലിംഗ് നടത്തിയതിന് 70,000 ഡോളറാണ് ട്രംപ് ചിലവഴിച്ചത് -ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ട്രംപിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് മകള്‍ ഇവാങ്ക ട്രംപ് കണ്‍സള്‍ട്ടിംഗ് ഫീ കൈപ്പറ്റിയതും നികുതി അടവ് കുറയ്ക്കുന്നതിന് ട്രംപിനെ സഹായിച്ചു എന്നും ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

ട്രംപ് ഇന്റേര്‍ണല്‍ റവന്യൂ സര്‍വീസിന് മുന്‍പാകെ സമാര്‍പ്പിച്ച വിവരങ്ങളുടെ രേഖകളാണ് ന്യൂ യോര്‍ക്ക് ടൈംസിന്റെ പക്കലുള്ളത്. ആ രേഖകള്‍ പ്രകാരം ലക്ഷക്കണക്കിനു ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ ട്രംപിനുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ യാഥാര്‍ഥ സ്വത്ത് അത് വെളിപ്പെടുത്തുന്നില്ല.

അതേസമയം ന്യൂ യോര്‍ക്ക് ടൈംസിന്റെ വാര്‍ത്ത വ്യാജമാണ് എന്നാണ് ട്രംപ് പ്രതികരിച്ചത്.

"വാസ്തവത്തില്‍ ഞാന്‍ നികുതി അടച്ചിട്ടുണ്ട്. എന്റെ നികുതി റിട്ടേണ്‍സ് ഓഡിറ്റിംഗ് ഘട്ടത്തിലാണ്. ഇന്‍റ്റേണല്‍ റവന്യൂ സര്‍വീസിലെ ആളുകള്‍ വളരെ മോശമായാണ് എന്നോടു ഇടപെട്ടത്." ട്രംപ് പറഞ്ഞു.

എന്തുകൊണ്ടാണ് തുച്ഛമായ നികുതി അടച്ചത് എന്ന ചോദ്യത്തിന് ന്യൂ യോര്‍ക്ക് സംസ്ഥാനത്തില്‍ താന്‍ വലിയ തുക നികുതിയായി അടച്ചിട്ടുണ്ട് എന്നു ട്രംപ് പറഞ്ഞു. അത് ഓഡിറ്റിംഗിന് ശേഷം പുറത്തുവരും.

താന്‍ വിജയിച്ച ബിസിനസുകാരനാണെന്നും അതുകൊണ്ട് തന്നെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ കാവല്‍ക്കാരനാകാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നുമുള്ള ട്രംപിന്റെ അവകാശവാദത്തെ പൊളിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

ചൊവ്വാഴ്ച നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തില്‍ ട്രംപിനെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് ന്യൂ യോര്‍ക്ക് ടൈംസ് പറഞ്ഞു. ട്രംപ് കുടുംബത്തിന്റെ നികുതി ഇടപാടുകളെ കുറിച്ചുള്ള 2018ലെ വാര്‍ത്തയ്ക്ക് ന്യൂയോര്‍ക്ക് ടൈംസിന് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചിരുന്നു.
നികുതി വെട്ടിച്ച ട്രംപിനെതിരെ കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
"ഞാനൊരു ബിരുദ വിദ്യാർത്ഥിയാണ്. യുഎസ്സിൽ കുടിയേറ്റക്കാരനായ ഞാൻ എത്തിയിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. വോട്ടവകാശം കിട്ടിയിട്ടില്ല. എങ്കിലും ഞാൻ ട്രംപിനെക്കാൾ നികുതി അടച്ചിട്ടുണ്ട്": സോഷ്യൽ മീഡിയയിൽ ട്രംപിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളിലൊന്നാണിത്. വിദ്യാർത്ഥികൾ പോലും വൻ ബിസിനസ്സുകാരൻ കൂടിയായ യുഎസ് പ്രസിഡണ്ടിനെക്കാൾ കൂടുതൽ നികുതിയടയ്ക്കുന്നു.
ട്രംപിന്റെ ഡ്രഗ് ടെസ്റ്റ് ആവശ്യത്തെ പരിഹസിച്ച് ബൈഡന്‍ ക്യാമ്പ്. ബൈഡന്‍ വാക്കുകളിലൂടെയാണ് ട്രംപിന് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നത് എന്നും എന്നാല്‍ നിലവിലെ പ്രസിഡണ്ട് തന്റെ വിജയം പ്രതീക്ഷിക്കുന്നത് മൂത്ര പരിശോധനയിലൂടെയാണ് എന്നും ബൈഡന്‍റെ വക്താവ് പൊളിറ്റിക്കൊയോട് പറഞ്ഞു. ഇതില്‍ കൂടുതല്‍ നിലവാരമൊന്നും തങ്ങള്‍
ട്രംപി
ല്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. 2 ലക്ഷം അമേരിക്കകാരുടെ ജീവന്‍ മൂത്രമൊഴിക്കുന്ന ലാഘവത്തില്‍ നഷ്ടപ്പെടുത്തിയ ആളാണ് അദ്ദേഹം.

ജോ ബൈഡനും കമലാ ഹാരിസിനും പിന്തുണയുമായി ഹോളിവുഡ് നടന്‍ ഡ്വെയിന്‍ ജോണ്‍സണ്‍ രംഗത്തെത്തി. നമ്മുടെ രാജ്യത്തെ നയിക്കാനുള്ള മികച്ചവര്‍ ഈ രണ്ടു പേരുമാണ് എന്നു ജോണ്‍സണ്‍ പറഞ്ഞു. 2000ത്തില്‍ റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയും രണ്ടു തവണ ഒബാമയ്ക്ക് വോട്ട് ചെയ്യുകയും കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുകയും ചെയ്ത വ്യക്തിയാണ് ജോണ്‍സണ്‍.എയ്മി കോണി ബാരറ്റിന് പരോക്ഷ പിന്തുണയുമായി ഡെമോക്രാറ്റ് സ്പീക്കര്‍ നാന്‍സി പെലോസി രംഗത്ത് വന്നതാണ് യു എസ് രാഷ്ട്രീയത്തിലെ മറ്റൊരു പ്രാധാന സംഭവ വികാസം. "അവരുടെ വിശ്വാസമോ മതമോ എന്താണ് എന്നതല്ല പ്രശ്നം, അവര്‍ അമേരിക്കന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നുണ്ടോ എന്നതാണ്. അഫോര്‍ഡബിള്‍ കെയര്‍ ആക്ട് ഉയര്‍ത്തിപ്പിടിച്ച സുപ്രീം കോയതിയുടെ നടപടിയില്‍ അവര്‍ വിശ്വാസം പ്രകടിപ്പിക്കുമോ? 2018ലേത് പോലെ ഈ വിഷയം അമേരിക്കന്‍ ജനതയുടെ പ്രധാന പരിഗണന വിഷയമായി മാറിയിരിക്കുകയാണ്."

ന്വംബറില്‍ സുപ്രീം കോടതി ഈ കേസ് പരിഗണിക്കാനിരിക്കെയാണ് ട്രംപ് ബാരറ്റിന്റെ നാമനിര്‍ദേശം ഇപ്പോള്‍ ധൃതി പിടിച്ച് നടത്തിയിരിക്കുന്നത് എന്നും പെലോസി പറഞ്ഞു.

തന്റെ വിശ്വാസമല്ല മറിച്ച്, രാജ്യത്തെ നിയമമാണ് താന്‍ പിന്തുടരുക എന്നു ബാരറ്റ് പറഞ്ഞിരുന്നു.


Next Story

Related Stories