TopTop
Begin typing your search above and press return to search.

ലോകത്തിലെ ആദ്യത്തെ എച്ച്ഐവി പൊസിറ്റീവ് ബീജ ബാങ്ക് ന്യൂസീലാൻഡിൽ

ലോകത്തിലെ ആദ്യത്തെ എച്ച്ഐവി പൊസിറ്റീവ് ബീജ ബാങ്ക് ന്യൂസീലാൻഡിൽ

ലോകത്തിലെ ആദ്യത്തെ എച്ച്ഐവി പോസിറ്റീവ് ബീജ ബാങ്ക് ന്യൂസീലന്‍ഡില്‍ ആരംഭിച്ചു. വൈറസ് ബാധിച്ചവർ അനുഭവിക്കുന്ന അപമാനം കുറയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. ഒരു വ്യക്തിയുടെ രക്തത്തില്‍ വൈറസിന്റെ അളവ് വളരെ കുറവാണെങ്കില്‍ സ്റ്റാൻഡേർഡ് രീതികള്‍ ഉപയോഗിച്ച് അവയുടെ സാന്നിധ്യമറിയാൻ കഴിയില്ല (Undetectable). അത്തരത്തില്‍ എച്ച്ഐവി ബാധിതനും എന്നാല്‍ വൈറസ് സാന്നിദ്ധ്യം തിരിച്ചറിയാത്തവരുമായ മൂന്നു പുരുഷ ദാതാക്കളിൽ നിന്നുള്ള ബീജം ഉപയോഗിച്ചാണ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്.

എച്ച്.ഐ.വി ഭേദമായെന്ന് ഇതിനർത്ഥമില്ലെങ്കിലും, ചികിത്സ നന്നായി ഏല്‍ക്കുന്നുണ്ടെന്നും അതിനാൽ വൈറസ് പകരാൻ സാധ്യതയില്ലെന്നും ഉറപ്പുവരുത്താന്‍ ഈ ബാങ്കുകള്‍ വഴി സാധിക്കും. ദാതാക്കളില്‍ ഒരാളായ ഡാമിയൻ റൂൾ-നീലിന് 1999-ല്‍തന്നെ എച്ച്ഐവിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. പക്ഷെ വൈറസിന്റെ അളവ് വളരെ കുറവായിരുന്നു. അത് രക്ത പരിശോധനയിലൂടെ കണ്ടുപിടിക്കാന്‍ കഴിയില്ല. അത് ഡോക്ടര്‍ സ്ഥിരീകരിച്ചാല്‍ പതിവായി ചികിത്സ തുടരുകയാണെങ്കില്‍ എച്ച്ഐവി മറ്റുള്ളവരിലേക്ക് പകരില്ല. എന്നാല്‍ ചികിത്സ മുടങ്ങിയാല്‍ വൈറസ് പെരുകുകയും ചെയ്യും.

എച്ച്ഐവി വൈറസിന്റെ സാന്നിധ്യം തിരിച്ചറിയപ്പെട്ടിട്ടില്ലെങ്കിലും സമൂഹം അവരെ തഴയുന്നു എന്നതാണ് രോഗികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ‘എന്താണ് 'എച്ച്ഐവി തിരിച്ചറിയപ്പെട്ടിട്ടില്ല' അഥവാ 'അൺഡിക്റ്ററ്റബിൾ' ആണ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്ന് ഇപ്പോഴും ന്യൂസിലാന്‍ഡിലെ ജനങ്ങള്‍ക്ക് അറിയില്ലെന്ന്’ റൂൾ-നീല്‍ പറയുന്നു. അതുകൊണ്ടുതന്നെ അത്തരക്കാര്‍ സമൂഹത്തില്‍നിന്നുള്ള എല്ലാ അപമാനങ്ങളും സഹിച്ച് ജീവിക്കേണ്ടിവരും. ‘എനിക്ക് എച്ച്ഐവി ബാധിതരായ ധാരാളം സുഹൃത്തുക്കൾ ഉണ്ട്. അവർക്ക് കുട്ടികളുമുണ്ട്’ നീല്‍ പറഞ്ഞു. എച്ച്ഐവി തിരിച്ചറിയപ്പെട്ടിട്ടില്ലെങ്കില്‍ സന്താനോൽപാദനം ഒരു പ്രശ്നമേയല്ല.

‘ബീജദാദാക്കളെ തിരയുന്ന ആളുകളോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇവര്‍ക്ക് എച്ച്ഐവി ഉണ്ടെങ്കിലും ഫലപ്രദമായ ചികിത്സ തുടരുന്നുണ്ടെന്നും വൈറസ് ഒരിക്കലും പകരില്ലെന്നുമാണ്’ എന്ന് ബീജ ബാങ്ക് പറയുന്നു. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് ബീജ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ന്യൂസിലന്‍ഡ്‌ എയ്ഡ്സ് ഫൌണ്ടേഷൻ, പോസിറ്റീവ് വുമൺ ഇങ്ക്, ബോഡി പോസിറ്റീവ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് ഈ സംരംഭം ആരംഭിച്ചത്.


Next Story

Related Stories