TopTop
Begin typing your search above and press return to search.

കോവിഡ് തിരിച്ചുവന്നു, ന്യൂ സിലാന്‍ഡ് പൊതുതെരഞ്ഞെടുപ്പ് മാറ്റിവെച്ചു

കോവിഡ് തിരിച്ചുവന്നു, ന്യൂ സിലാന്‍ഡ് പൊതുതെരഞ്ഞെടുപ്പ് മാറ്റിവെച്ചു

കോവിഡ് രണ്ടാം ഘട്ട വ്യാപനത്തെ തുടര്‍ന്ന് ന്യൂ സിലാന്‍ഡില്‍ പൊതുതെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ ആണ് ഈ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കോവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട്ചെയ്യാത്ത 102 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം ഓക്ക് ലാന്‍ഡില്‍ വ്യാപനം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്തംബര്‍ 16നാണ് പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഒക്ടോബര്‍ 17ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുമായും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ചാണ് തീരുമാനം എടുത്തതെന്ന് ആര്‍ഡേണ്‍ പറഞ്ഞു.

നേരത്തെ കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിലും രാജ്യത്തെ ഏറ്റവും വലിയ നഗരത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച അവസരത്തിലും പൊതുതെരഞ്ഞെടുപ്പ് നടത്തരുത് എന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കോവിഡ് 19 കുറച്ചു കാലം ലോകത്ത് തുടരുമെന്നും തിരഞ്ഞെടുപ്പ് തുടര്‍ച്ചയായി മാറ്റിവെക്കുന്നതുകൊണ്ട് വോട്ടര്‍മാര്‍ക്കും പാര്‍ട്ടികള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് കുറവുണ്ടാകില്ലെന്നും ആര്‍ഡേണ്‍ പറഞ്ഞു.

ജൂണില്‍ കോവിഡിനെ പൂര്‍ണ്ണമായും തുടച്ചു നീക്കിയതിന് ശേഷം ഒരു ഡസനില്‍ അധികം പേര്‍ ഓക്ക്ലാന്‍ഡ് നഗരത്തില്‍ കോവിഡ് ബാധിതരാ
യിരിക്കുകയാണ്. 15 ലക്ഷം പേര്‍ അധിവസിക്കുന്ന നഗരമാണ് ഓക്ക് ലാന്‍ഡ്.


Next Story

Related Stories