TopTop
Begin typing your search above and press return to search.

ട്രാന്‍സ് ജെന്ററുകള്‍ക്കുള്ള നിയമ അംഗീകാരം ഹംഗറി റദ്ദാക്കി, ഇനി ലിംഗമാറ്റം സാധ്യമായേക്കില്ല

ട്രാന്‍സ് ജെന്ററുകള്‍ക്കുള്ള നിയമ അംഗീകാരം ഹംഗറി റദ്ദാക്കി, ഇനി ലിംഗമാറ്റം സാധ്യമായേക്കില്ല

ട്രാന്‍സ് ജെന്ററുകള്‍ക്കുള്ള നിയമപരമായ അംഗീകാരം ഹംഗറി പാര്‍ലമെന്റ് റദ്ദാക്കി. ഒരാളുടെ ലൈംഗിക വ്യക്തിത്വം എന്നത് അവരുടെ ജനന സമയത്ത് തീരുമാനിക്കപ്പെടുമെന്ന ഭേദഗതിയാണ് ഹംഗറി വരുത്തിയത്. ഇതോടെ ലിംഗമാറ്റം നടത്തി ലിംഗപദവി മാറ്റിയാല്‍ അതിന് നിയമ പരിരക്ഷ നഷ്ടമാകും. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിയമ ഭേദഗതിക്കെതിരെ രംഗത്തെത്തി.

ഹംഗറിയിലെ തീവ്ര വലതുപക്ഷ നേതാവായ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ ഫൈഡസ് പാര്‍ട്ടിയുടെ മുന്‍കൈയിലാണ് നിയമ ഭേദഗതി പാസ്സായത്. 56 നെതിരെ 134 വോട്ടുകള്‍ക്കാണ് നിയമം ഭേദഗതി ചെയ്തത്. പ്രസിഡന്റ് അംഗീകാരം നല്‍കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ എല്ലാ ഭേദഗതികളും തളളിയാണ് നിയമം വലതുപക്ഷ സര്‍ക്കാര്‍ പാസ്സാക്കിയത്. ലിംഗമാറ്റം ഇതോടെ ഹംഗറിയില്‍ സാധ്യമാകാതെ വരും, ട്രാൻസ് ജെൻ്ററുകൾ കുടുത്ത വിവേചനം നേരിടേണ്ടിയും വന്നേക്കും. പാര്‍ലമെന്റിന്റെ മേല്‍നോട്ടമില്ലാതെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭരിക്കാന്‍ കഴിയുന്ന വിധത്തില്‍ നേരത്തെ പ്രധാനമന്ത്രി ഓര്‍ബാന്‍ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ ട്രാന്‍സ് ജെന്റര്‍ വിരുദ്ധ നിയമം പാസ്സാക്കിയത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തന്നെയാണെന്നതാണ് ശ്രദ്ധേയം. മാര്‍ച്ച് 31 അന്താരാഷ്ട്ര ട്രാന്‍സ്‌ജെന്റര്‍ ദിനത്തിലാണ് ഇത്തരം നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പറഞ്ഞത്. നീചമായ ഭേദഗതിയെന്നാണ് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചത്.ട്രാന്‍സ് ജെന്ററുകള്‍ക്കെതിരായ വിവേചനം നിയമത്തോടെ ശക്തിപ്പെടുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ് ജെന്റുകള്‍ക്ക് അവരുടെ ലൈംഗിക വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന പേരുകള്‍ തെരഞ്ഞെടുക്കാനും സാധിക്കില്ല. നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് എതിരാണെന്നും ആക്ഷേപമുണ്ട്. 2017 മുതല്‍ തന്നെ ഹംഗറിയില്‍ ലിംഗമാറ്റം അസാധ്യമാക്കി മാറ്റിയിരുന്നു. ട്രാന്‍സ് ജെന്ററുകള്‍ക്കെതിരായ സമീപനം ഒര്‍ബാന്‍ സര്‍ക്കാരിന്റെ പ്രധാന അജണ്ടയായിരുന്നു. പരമ്പരാഗതമത കുടുംബ മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ തുടര്‍ച്ചായായാണ് ഇപ്പോള്‍ ട്രാന്‍സ് ജെന്റര്‍ വിരുദ്ധ നിയമം പാസ്സാക്കിയിട്ടുള്ളത്. കടുത്ത യാഥാസ്ഥിതിക, വലതുപക്ഷ നയങ്ങളാണ് ഓര്‍ബാന്‍ പിന്തുടരുന്നത്.


Next Story

Related Stories