TopTop
Begin typing your search above and press return to search.

ഇറാന്‍ സേനാ മേധാവിയെ യുഎസ് വധിച്ചതിന് പിന്നാലെ എണ്ണവില കൂടുന്നു

ഇറാന്‍ സേനാ മേധാവിയെ യുഎസ് വധിച്ചതിന് പിന്നാലെ എണ്ണവില കൂടുന്നു

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഖുദ്‌സ് സേനയുടെ തലവനായിരുന്ന മേജര്‍ ജനറല്‍ ക്വാസിം സൊലെയ്മാനി അടക്കമുള്ളവരെ യുഎസ് സേന വ്യോമാക്രമണത്തില്‍ വധിച്ചതിന് പിന്നാലെ എണ്ണവില കൂടുന്നു. നാല് ശതമാനം വര്‍ദ്ധനയാണ് എണ്ണവിലയിലുണ്ടായത്. മധ്യപൂര്‍വ പ്രദേശത്ത് (മിഡില്‍ ഈസ്റ്റില്‍) എണ്ണ വിതരണത്തില്‍ തടസമുണ്ടായേക്കുമെന്ന ആശങ്കയിലാണ് വിലവര്‍ദ്ധന. സേനാ മേധാവിയെ വധിച്ചതിന് യുഎസിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതികരിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. സെപ്റ്റംബര്‍ 17ന് ശേഷമുള്ള ഏറ്റവും വലിയ വിലവര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡ് ഓയില്‍ (അസംസ്‌കൃത എണ്ണ) ബാരലിന് മൂന്ന് ഡോളര്‍ വര്‍ദ്ധിച്ച് 69.16 ഡോളറായി.


Next Story

Related Stories