TopTop
Begin typing your search above and press return to search.

നിർത്തിവെച്ച ഓക്സ്ഫോഡ് വാക്സിൻ പരീക്ഷണം തുടരാൻ യുകെയിൽ അനുമതിയായി; പ്രതീക്ഷയോടെ ലോകം

നിർത്തിവെച്ച ഓക്സ്ഫോഡ് വാക്സിൻ പരീക്ഷണം തുടരാൻ യുകെയിൽ അനുമതിയായി; പ്രതീക്ഷയോടെ ലോകം

ഓക്സ്ഫോഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ തുടരാൻ യുകെയിലെ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോരിറ്റിയുടെ അനുമതി.

വാക്സിൻ കുത്തിവെക്കപ്പെട്ട ഒരു വളന്റിയറിൽ തിരിച്ചറിയാനാകാത്ത ഒരു രോഗം കണ്ടതിനെത്തുടര്‍ന്നാണ് പരീക്ഷണം നിർത്തിവെച്ചത്. ഒരു സ്വതന്ത്ര സമിതിയുടെ വിശകലനത്തിനു ശേഷമാണ് പരീക്ഷണം തുടരാന്‍ അനുമതി ലഭിച്ചതെന്ന് ബ്രിട്ടീഷ് കമ്പനി അസ്ട്രാസെനക അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണത്തിനാണ് വീണ്ടും തുടക്കമിട്ടിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 18,000 പേരിലാണ് വാക്സിന്‍ ഇതുവരെ പരീക്ഷിച്ചിട്ടുള്ളത്.

വാക്സിന്‍ പരീക്ഷണം സുരക്ഷിതമാണെന്നാണ് മെഡിക്കൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ) പറയുന്നത്. വിദഗ്ധസമിതിയുടെ ശുപാർശയാണ് ഇതിനടിസ്ഥാനം.

കഴിഞ്ഞ ബുധനാഴ്ചയാണ് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചത്. ജൂലൈ 20നാണ് ഓക്സ്ഫഡ് ആദ്യം കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഈ വർഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്സിൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

യുഎസ്സിൽ മാത്രം 30,000 പേരെയാണ് വളന്റിയർമാരായി എൻറോൾ ചെയ്തിരുന്നത്. ബ്രസീലിലും സൌത്താഫ്രിക്കയിലും ചെറിയ ഗ്രൂപ്പ് വളന്റിയർമാരിൽ പരീക്ഷണം നടത്തിയിരുന്നു. കൊറോണവൈറസ് മനുഷ്യകോശങ്ങളിൽ പ്രവേശിക്കാനുപയോഗിക്കുന്ന പ്രോട്ടീനിന്റെ സമാനരൂപം നിർമിക്കുകയാണ് ഓക്സ്ഫോഡ് വാക്സിൻ ചെയ്യുക. വാക്സിനേഷനു ശേഷം ഈ പ്രോട്ടീൻ ശരീരത്തിൽ സൃഷ്ടിക്കപ്പെട്ടാൽ കൊറോണവൈറസ്സിന്റെ ആക്രമണത്തെ ചെറുക്കാനുള്ള പ്രതിരോധശേഷി കൈവരിക്കപ്പെടും.

Next Story

Related Stories