TopTop
Begin typing your search above and press return to search.

80 വര്‍ഷങ്ങള്‍ക്കിടയിലെ ആദ്യ സഖ്യ സര്‍ക്കാര്‍, സ്പെയിനില്‍ സോഷ്യലിസ്റ്റ്-ഇടതു പൊഡെമൊസ് ഗവണ്‍മെന്‍റ്

80 വര്‍ഷങ്ങള്‍ക്കിടയിലെ ആദ്യ സഖ്യ സര്‍ക്കാര്‍, സ്പെയിനില്‍ സോഷ്യലിസ്റ്റ്-ഇടതു പൊഡെമൊസ് ഗവണ്‍മെന്‍റ്

80 വർഷത്തിനിടെ ആദ്യമായി സ്‌പെയിനില്‍ ഒരു സഖ്യ സര്‍ക്കാര്‍ നിലവില്‍വന്നു. പൊതുതെരഞ്ഞെടുപ്പിൽ 123 സീറ്റുനേടിയ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ സ‌്പാനിഷ‌് സോഷ്യലിസ്റ്റ‌് വർക്കേഴ‌്സ‌് (പിഎസ‌്ഒഇ) പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സർക്കാർ രൂപീകരിക്കാൻ സാഞ്ചസ് ഇടതു പാർട്ടിയായ പൊഡെമൊസിന്റെ പിന്തുണ തേടുകയായിരുന്നു. ചൊവ്വാഴ്ച പാരലമെന്‍റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 167 വോട്ടുകൾ നേടിയാണ്‌ സഖ്യം കേവല ഭൂരിപക്ഷം നേടിയത്. അതോടെ കഴിഞ്ഞ വർഷം നടന്ന രണ്ട് പൊതുതിരഞ്ഞെടുപ്പുകള്‍ക്കു ശേഷവും സ്പെയിനില്‍ നിലനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമായി. രണ്ട് തിരഞ്ഞെടുപ്പുകളിലും ഒന്നാമതെത്തിയെങ്കിലും കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കാതെ വന്നതോടെ സാഞ്ചസിന്റെ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി പൊഡെമൊസിന്റെയോ പ്രാദേശിക പാർടികളുടെയോ മധ്യ വലതു പാർടികളുടെയോ സഹായം തേടാനുള്ള ശ്രമം തുടരുന്നുണ്ടായിരുന്നു. കറ്റാലന്‍ വിഘടന വാദ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ തന്നെ സാഞ്ചസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ ശ്രദ്ധേയം. ഒരു ദശാബ്ദത്തിനുശേഷമാണ‌് വലതു പാർടിയായ പോപ്പുലർ പാർടിയെ പിന്നിലാക്കി സോഷ്യലിസ്റ്റുകൾ വിജയം നേടുന്നത‌്. കഴിഞ്ഞ സഭയില്‍ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക്സ് പാര്‍ട്ടിയുടെ മുന്നേറ്റമാണ് സ്പാനിഷ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് പാര്‍ട്ടി രൂപം കൊണ്ടത്. വലതുപക്ഷ പാര്‍ട്ടികളായ പീപ്പിള്‍സ് പാര്‍ട്ടിയുടെയും സിറ്റിസണ്‍സിന്റെയും നഷ്ടത്തില്‍ നിന്നാണ് വോക്സിന്റെ മുന്നേറ്റം. കഴിഞ്ഞ ഡിസംബറില്‍ നടന്ന ആന്‍ഡലൂഷ്യന്‍ മേഖലാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ നേടിക്കൊണ്ടാണ് വോക്സ് തങ്ങളുടെ വരവ് അറിയിച്ചത്. കറ്റാലന്‍ സ്വതന്ത്ര വാദത്തിനെ ശക്തമായി എതിര്‍ത്തുകൊണ്ട് വോക്സ് കൂടുതല്‍ ജനപ്രീതി നേടി.

സ്പെയിനിന്റെ പ്രദേശിക ഐക്യം നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയോടൊപ്പം കറ്റാലന്‍ വിഘടന വാദികളുമായി ചര്‍ച്ചയാകാമെന്നും പറയുന്ന ആളാണ്‌ സാഞ്ചസ്. വലതുപക്ഷത്തെ തോൽപ്പിക്കാനാകുമെന്ന‌് യൂറോപ്പിനു മുന്നിലും ലോകത്തിനുമുന്നിലും സ‌്പെയിൻ തെളിയിച്ചെന്നായിരുന്നു സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം സാഞ്ചസ് പ്രതികരിച്ചത്. അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വേതനം വർധിപ്പിക്കും, സ‌്ത്രീകൾക്ക‌് ഭൂരിപക്ഷമുള്ള മന്ത്രിസഭ സ്ഥാപിക്കും, പരസ‌്പര സമ്മതമില്ലാത്ത ലൈംഗികബന്ധത്തെ ബലാത്സംഗമായി നിർവ‌ചിക്കുന്ന നിയമം കൊണ്ടുവരും എന്നതൊക്കെയായിരുന്നു സ‌്പാനിഷ‌് സോഷ്യലിസ്റ്റ‌് വർക്കേഴ‌്സ‌് പാര്‍ട്ടി ജനങ്ങള്‍ക്ക്‌ നല്‍കിയ പ്രധാന വാഗ്ദാനം.


Next Story

Related Stories