TopTop
Begin typing your search above and press return to search.

തന്നെ പിടിച്ചുവലിച്ച സ്ത്രീയുടെ കൈയിൽ അടിച്ച സംഭവം: പോപ്പ് മാപ്പു പറഞ്ഞു

തന്നെ പിടിച്ചുവലിച്ച സ്ത്രീയുടെ കൈയിൽ അടിച്ച സംഭവം: പോപ്പ് മാപ്പു പറഞ്ഞു

പുതുവത്സരാഘോഷത്തിനിടെ തന്റെ കൈയിൽ പിടിച്ചുവലിച്ച സ്ത്രീയുടെ കൈ ബലമായി തട്ടിമാറ്റിയ സംഭവത്തില്‍ ഫ്രാൻസിസ് മാർപാപ്പ മാപ്പ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ കാണുന്നതിനിടെ ഒരു സ്ത്രീ മാര്‍പാപ്പയുടെ കൈ പിടിച്ചുവലിക്കുകയായിരുന്നു. കശുഭിതനായ അദ്ദേഹം അവരെ ശകാരിക്കുകയും ചെയ്തു. ‘ചിലസമയം നമുക്ക് ക്ഷമ നഷ്ടപ്പെടാറുണ്ട്. അതെനിക്കും സംഭവിച്ചുപോയി. ഇന്നലെയുണ്ടായ മോശം സംഭവത്തിൽ ഞാൻ മാപ്പുചോദിക്കുന്നു’- മാർപാപ്പ പറഞ്ഞു.

യുവതി ആരാണ് എന്ന് ഇനിയും വ്യക്തമല്ല. പക്ഷേ സംഭവത്തിന്റെ വീഡിയോ വൈറലായി. മാർപാപ്പയെ അനുകൂലിച്ചാണ് ഭൂരിഭാഗം പേരും രംഗത്തെത്തിയത്. അദ്ദേഹവും മനുഷ്യനാണെന്നും മാർപാപ്പയാണെന്നുകരുതി അദ്ദേഹത്തിന് വേദനയുണ്ടാകാതിരിക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ബുധനാഴ്ച രാവിലെ നടത്തിയ പ്രസംഗത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും മാർപ്പാപ്പ അപലപിച്ചു. ‘ഒരു സ്ത്രീ ശരീരത്തോട് എങ്ങനെ പെരുമാറുന്നു എന്നതിലൂടെ, നമ്മുടെ മാനവികത മനസ്സിലാക്കാൻ കഴിയും’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

കഴിഞ്ഞ വര്‍ഷവും സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. മാര്‍പ്പയുടെ കൈയില്‍ ചുംബിക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കെ അദ്ദേഹം കൈ വേകത്തില്‍ പിന്‍വലിച്ചിരുന്നു. അതിന്‍റെ വീഡിയോയും വൈറലായതാണ്. കൂടുതൽ യാഥാസ്ഥിതികരായ കത്തോലിക്കക്കാര്‍ക്ക് തീർഥാടനത്തിടെ മാർപ്പാപ്പയുടെ മോതിരം ചുംബിക്കുന്ന ഒരു ആചാരമുണ്ട്. പോപ്പിനോടുള്ള ആദര സൂചകമായാണ് അത് ചെയ്യുന്നത്. സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം അണുക്കൾ പടരുന്നതിൽ ഫ്രാൻസിസിന് ആശങ്കയുണ്ടെന്നായിരുന്നു വത്തിക്കാന്‍ നല്‍കിയ വിശദീകരണം.


Next Story

Related Stories