TopTop
Begin typing your search above and press return to search.

തുര്‍ക്കിക്ക് ട്രംപിന്റെ വിചിത്ര ഭാഷയിലുള്ള കത്ത്; എര്‍ദോഗന്‍ ചവറ്റുകുട്ടയിലെറിഞ്ഞെന്ന് റിപ്പോര്‍ട്ട്

തുര്‍ക്കിക്ക് ട്രംപിന്റെ വിചിത്ര ഭാഷയിലുള്ള കത്ത്; എര്‍ദോഗന്‍ ചവറ്റുകുട്ടയിലെറിഞ്ഞെന്ന് റിപ്പോര്‍ട്ട്

ഒക്ടോബര്‍‌ 9ാം തിയ്യതി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് തുര്‍ക്കി പ്രസിഡണ്ട് റിസെപ് തയ്യിപ് എര്‍ദോഗന് എഴുതിയ ഒരു ഔദ്യോഗിക കത്ത് വിവാദമായിരിക്കുകയാണ്. ഒരു ലോകനേതാവ് സമാനമായ പദവിയിലുള്ള മറ്റൊരാള്‍ക്ക് എഴുതുന്ന ഭാഷ ഇത്ര മോശമാണോ എന്നാണ് ചര്‍ച്ച. എര്‍ദോഗനോട് കുര്‍ദ്ദുകള്‍ക്കെതിരെ സൈനികനീക്കം നടത്തരുതെന്ന് ആവശ്യപ്പെടുകയാണ് ട്രംപ്. എന്നാല്‍ ഇത് അങ്ങേയറ്റം അനൗപചാരികമായ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. കത്തിലൊരിടത്ത് തുര്‍ക്കി പ്രസിഡണ്ടിനോട് 'ഒരു വിഡ്ഢിയാകരുത്' എന്നും പ്രസിഡണ്ട് ആവശ്യപ്പെടുന്നുണ്ട്.

ഈ കത്ത് എര്‍ദോഗന്‍ ചവറ്റു കുട്ടയിലിട്ടു എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുര്‍ദ്ദുകള്‍ക്കെതിരെ സൈവനികനീക്കം പാടില്ലെന്ന ട്രംപിന്റെ ആവശ്യമാണോ അതോ കത്തിലെ വിചിത്രമായ ഭാഷാപ്രയോഗങ്ങളാണോ ചവറ്റുകുട്ടയിലെറിഞ്ഞത് എന്നാണ് ചര്‍ച്ച നടക്കുന്നത്. തന്റെ ഇക്കണ്ടകാലത്തെ ഗവേഷണത്തിനിടയില്‍ ഇങ്ങനെ മോശമായി എഴുതപ്പെട്ട ഒരു പ്രസിഡണ്ടിന്റെ കത്ത് വായിക്കുകയുണ്ടായില്ലെന്ന് യുഎസ് വിദേശനയത്തില്‍ റിസര്‍ച്ച്‌ ചെയ്യുന്നത് ബ്രാഡ് സിംപ്സണ്‍ പറയുന്നു. ഇങ്ങനെ മാനസികമായി സ്ഥിരതയില്ലാത്ത, ഭീഷണി മുഴങ്ങുന്ന, വിചിത്രമായ, അടിസ്ഥാനപരമായ പെരുമാറ്റ മര്യാദയില്ലാത്ത ഒരു കത്ത് ഇക്കാലത്തിനിടയില്‍ താന്‍ വായിച്ചിട്ടില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ട്രംപിന് കാര്യമായ എന്തോ വയ്യായ്കയുണ്ടെന്നും അദ്ദേഹം അനുമാനിക്കുന്നു.


Next Story

Related Stories