TopTop
Begin typing your search above and press return to search.

ഹാരി രാജകുമാരന്‍ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചെന്ന് ഹര്‍ജി; ഇത് പകല്‍ക്കിനാവിലെ ഭ്രമകല്‍പനയെന്ന് കോടതി

ഹാരി രാജകുമാരന്‍ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചെന്ന് ഹര്‍ജി; ഇത് പകല്‍ക്കിനാവിലെ ഭ്രമകല്‍പനയെന്ന് കോടതി

യുകെ രാജകുടുംബാംഗം പ്രിന്‍സ് ഹാരി മിഡില്‍ട്ടന്‍ എന്ന ഹാരി രാജകുമാരനെതിരെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ഹര്‍ജി. ഹാരി രാജകുമാരന്‍ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചെന്ന് ആരോപിച്ചാണ് അഭിഭാഷകയായ പഞ്ചാബ് സ്വദേശിനി കോടതിയെ സമീപിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുരെ വാക്ക് പാലിച്ചില്ല. വിവാഹം വൈകാതിരിക്കാന്‍ ഹാരി രാജകുമാരനെ എത്രയുംവേഗം അറസ്റ്റ് ചെയ്യാന്‍ യുകെ പൊലീസിനോട് ആവശ്യപ്പെടണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ഹര്‍ജിക്കാരിയെ വ്യക്തിപരമായി കേട്ട കോടതി ഹര്‍ജി തള്ളി. ഒരു പകല്‍കിനാവുകാരിയുടെ ഭ്രമകല്‍പന മാത്രമാണ് പരാതി എന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി.

ഹാരി രാജകുമാരനുമായി നടത്തിയ ഇ മെയില്‍ സംഭാഷണങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഏതാനും തെളിവുകളും ഹര്‍ജിക്കാരി കോടതിയില്‍ ഹാജരാക്കി. എത്രയും വേഗം വിവാഹം ചെയ്യാമെന്ന് ഹാരി രാജകുമാരന്‍ ഇ മെയില്‍ സംഭാഷണങ്ങളില്‍ ഉറപ്പുനല്‍കിയിരുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കോടതി ഹര്‍ജിക്കാരിയെ വ്യക്തിപരമായും കേട്ടു. ഒരു തവണയെങ്കിലും യുകെ സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. സോഷ്യല്‍ മീഡിയ വഴി ആയിരുന്നു രാജകുമാരനുമായി സംസാരിച്ചിരുന്നത്. ഹാരിയും താനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി ചാള്‍സ് രാജകുമാരന്റെ പേരിലേക്കും ഇമെയില്‍ അയച്ചിരുന്നതായി ഹര്‍ജിക്കാരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇത് പകല്‍ കിനാവുകാരിയുടെ ഭ്രമകല്‍പന മാത്രമാണെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.

'ഫേസ്ബുക്ക്, ട്വിറ്റര്‍ മുതലായ വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വ്യാജ ഐഡികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത്തരം സംഭാഷണത്തിന്റെ ആധികാരികതയില്‍ കോടതിക്ക് ആശ്രയിക്കാനാവില്ല. പഞ്ചാബിലെ ഏതെങ്കിലും ഗ്രാമത്തിലെ ഒരു സൈബര്‍ കഫേയില്‍ ഇരുന്നുകൊണ്ട് ഈ പറയുന്ന ഹാരി രാജകുമാരന്‍ തനിക്കായുള്ള പച്ച നിറഞ്ഞ മേച്ചില്‍പ്പുറങ്ങള്‍ തിരയുന്നതിനുള്ള എല്ലാ സാധ്യതകളുമുണ്ട്'- ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് അരവിന്ദ് സിംഗ് സാങ്വാന്‍ നിരീക്ഷിച്ചു.


Next Story

Related Stories