Top

ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നത് വര്‍ഷത്തിലെ ഏറ്റവും കഠിനമായ ചൂട്: യുഎന്‍ റിപ്പോര്‍ട്ട്

ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നത് വര്‍ഷത്തിലെ ഏറ്റവും കഠിനമായ ചൂട്: യുഎന്‍ റിപ്പോര്‍ട്ട്

ഖത്തറില്‍ പുറംജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ വര്‍ഷത്തിലെ ഏറ്റവും കഠിനമായ ചൂടിനെയാണ് അഭിമുഖീകരിക്കുന്നത് എന്ന് യുഎന്‍ റിപ്പോര്‍ട്ട്. കടുത്ത ചൂട് കാരണം ഖത്തറില്‍ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ദ ഗാര്‍ഡിയന്‍' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'കുടിയേറ്റ തൊഴിലാളികളുടെ മരണത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ അടിയന്തിരമായി അന്വേഷിച്ച് പരസ്യപ്പെടുത്തണമെന്ന്' ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഖത്തറിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഖത്തറിൽ കനത്ത വെയിലേറ്റ് ഇതരരാജ്യ തൊഴിലാളികൾ മരിക്കുന്നു

ഖത്തറിലെ അധികൃതരും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും (ഐഎല്‍ഒ) സംയുക്തമായി നിയോഗിച്ച സംഘമാണ് തൊഴിലാളികള്‍ക്കിടയില്‍ പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത മൂന്നിലൊരാളെങ്കിലും ജോലിക്കിടെ ഹൈപ്പര്‍തേര്‍മിയ അനുഭവിച്ചിട്ടുണ്ട്. ശരീരത്തിന്റെ പ്രധാന താപനില 38 സിക്കു മുകളില്‍ എത്തുന്ന ഗുരുതരമായ അവസ്ഥയാണ് ഹൈപ്പര്‍തേര്‍മിയ.

പുറം സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഖത്തര്‍ വന്‍ പരാജയമാണെന്ന് ഗള്‍ഫ് കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫെയര്‍ / സ്‌ക്വയര്‍ പ്രോജക്ടുകളുടെ ഡയറക്ടര്‍ നിക്കോളാസ് മക്ഗീഹാന്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ അപകടകരമായ പല നിഗമനങ്ങളും ഉണ്ടായിട്ടും ഖത്തറി അധികൃതരില്‍ നിന്ന് അടിയന്തിര നടപടികള്‍ ആവശ്യപ്പെടുന്നതില്‍ ഐഎല്‍ഒ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

ജൂണ്‍ പകുതി മുതല്‍ ഓഗസ്റ്റ് അവസാനം വരെ രാവിലെ 11.30-നും ഉച്ചകഴിഞ്ഞ് 3-നും ഇടയില്‍ പുറം സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് ഖത്തര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രാവിലെ 10 മണി മുതല്‍ തന്നെ തൊഴിലാളികള്‍ക്ക് ചൂടിനോട് പൊരുതി നില്‍ക്കേണ്ട അവസ്ഥയുണ്ടാകുന്നുവെന്ന് യുഎന്‍ ഗവേഷണത്തില്‍ കണ്ടെത്തി. കൃത്യമായി വിശ്രമിക്കാന്‍ പോലും പല കമ്പനികളും തൊഴിലാളികളെ അനുവദിക്കാറില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

ശരാശരി 40% തൊഴിലാളികള്‍ അവരുടെ ഷിഫ്റ്റ് തീരുന്നതിനുമുന്‍പ് നിര്‍ജ്ജലീകരണത്തിനു വിധേയരാകും. കാര്‍ഷിക തൊഴിലാളികളില്‍ ഇത് 74 ശതമാനമായി ഉയര്‍ന്നുവെന്നും യു.എന്‍ സാക്ഷ്യപ്പെടുത്തുന്നു. ചൂടിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഉപാദി കൂടുതല്‍ കുടിവെള്ളം കൃത്യമായി ഉറപ്പാക്കുക എന്നതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതരരാജ്യ തൊഴിലാളികളുടെ പെട്ടെന്നുള്ള മരണങ്ങളിൽ ഖത്തർ അന്വേഷണം നടത്തിയില്ല; പോസ്റ്റുമോർട്ടം ചെയ്യാനും വിമുഖത


Next Story

Related Stories