TopTop
Begin typing your search above and press return to search.

സോഷ്യലിസ്റ്റ് ആശയങ്ങള്‍ തിരികെ പിടിച്ച് ലേബര്‍ പാര്‍ട്ടി, ദേശസാല്‍ക്കരണത്തിനും സാമൂഹ്യക്ഷേമത്തിനും ഊന്നല്‍

സോഷ്യലിസ്റ്റ് ആശയങ്ങള്‍ തിരികെ പിടിച്ച് ലേബര്‍ പാര്‍ട്ടി, ദേശസാല്‍ക്കരണത്തിനും സാമൂഹ്യക്ഷേമത്തിനും ഊന്നല്‍

ദശകങ്ങളായി കൈയൊഴിഞ്ഞ സോഷ്യലിസ്റ്റ് ആശയങ്ങളുമായി ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രകടന പത്രിക. റെയില്‍വെ, ജലവിതരണം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ ദേശസാല്‍ക്കരണം നടപ്പിലാക്കുമെന്ന പറയുന്ന പ്രകടന പത്രിക കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി നിരക്ക് വര്‍ധിപ്പിച്ച് കുടുതല്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുമെന്നും പ്രകടന പത്രിക പറയുന്നു. അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് ശേഷിയുള്ള വിപ്ലവകരമായ നിര്‍ദ്ദേശങ്ങളാണ് പ്രകടന പത്രികയിലുള്ളതെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ പറഞ്ഞു.

ബാങ്കര്‍മാരും ശതകോടീശ്വരന്മാരും ഇപ്പോഴത്തെ സംവിധാനങ്ങളും തന്റെ പരിപാടികളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ജെര്‍മി കൊര്‍ബിന്‍ പറഞ്ഞു.' എന്നാല്‍ ലേബര്‍ പാര്‍ട്ടി അവരുടെതല്ല, അത് ജനങ്ങളുടെതാണ്' കോര്‍ബിന്‍ പറഞ്ഞു ബ്രകിസ്റ്റുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം. സ്‌കോട്‌ലാന്റിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ ആദ്യ വര്‍ഷങ്ങളില്‍ ഇത് സംബന്ധിച്ച ജനഹിത പരിശോധന നടത്തില്ല. 2024 ഓടെ 83 ബില്ല്യണ്‍ പൗണ്ടിന്റെ പൊതു ബജറ്റാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും പ്രകടന പത്രികയില്‍ പറയുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനകാര്‍ക്ക് അഞ്ച് ശതമാനം വേതനം വര്‍ധിപ്പിക്കും, രണ്ട് വീടുളളവര്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും, തൊഴിലാളികള്‍ക്ക് ഒരു മണിക്കൂറിന് 10 പൗണ്ട് വേതനം ഏര്‍പ്പെടുത്തും വോട്ടവകാശത്തിനുള്ള പ്രായം 16 ആയി കുറയ്ക്കും തുടങ്ങിയവയാണ് ലേബര്‍ പാര്‍ട്ടിയുടെ മറ്റ് വാഗ്ദാനങ്ങള്‍. ഇതിനു പുറമെ പരിസ്ഥിതി വികസന നയം ആവിഷ്ക്കരിക്കുമെന്നും പ്രകടന പത്രിക പറയുന്നു. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും പൊതു ചിലവർധിപ്പിക്കുമെന്നും ലേബർ പാർട്ടി വാഗ്ദാനം ചെയ്യുന്നു. വരും ദിവസങ്ങളിൽ ഈ പ്രഖ്യാപനങ്ങൾ ബ്രിട്ടനെ സംബന്ധിച്ച് എത്ര പ്രധാനപ്പെട്ടതാണെന്ന കാര്യം ബോധ്യപ്പെടുത്തുന്ന പരിപാടികളുണ്ടാകുമെന്ന് കോർബിൻ പറഞ്ഞു ജനപ്രിയ വാഗ്ദാനത്തിലൂടെ അധികാരത്തില്‍ തിരിച്ചെത്താമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഡിസംബര്‍ 12 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് വിജയ സാധ്യത കുറവാണെന്ന് അഭിപ്രായ സര്‍വെകള്‍ സൂചിപ്പിക്കുന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഏറ്റവും വിപ്ലവകരമായ നിര്‍ദ്ദേശങ്ങളടങ്ങിയ പ്രകടന പത്രികയാണ് ലേബര്‍ പാര്‍ട്ടി ഇത്തവണ പുറത്തിറക്കിയിരിക്കുന്നതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. വിപണി മുതലാളിത്തത്തെ അംഗീകരിച്ചുകൊണ്ടുള്ള നിയോ ലിബറല്‍ ക്രമത്തിലാണ് ടോണി ബ്ലയറിന്റെ കാലം മുതല്‍ ലേബര്‍ പാര്‍ട്ടി ശ്രമിച്ചത്. അതില്‍നിന്നുള്ള വിച്ഛേദനമാണ് ഇത്തവണത്തെ ലേബര്‍ പാര്‍ട്ടിയുടെ നയരേഖയെന്നാണ് വിലയിരുത്തല്‍. 1945 ല്‍ ക്ലെമന്റ് ആറ്റ്‌ലിയുടെ കാലത്തെ ലേബര്‍ പാര്‍ട്ടിയുടെ സമീപനങ്ങളാണ് പ്രകടന പത്രികയില്‍ തെളിയുന്നതെന്നാണ് ചില നിരീക്ഷകര്‍ വിലയിരുത്തുന്നത്.


Next Story

Related Stories