TopTop

ഓസ്ട്രേലിയയിൽ കാട്ടുതീക്കു പിന്നാലെ വെള്ളപ്പൊക്കം; ഭീമൻ ആലിപ്പഴങ്ങൾ പെയ്തേക്കുമെന്ന് മുന്നറിയിപ്പ്

ഓസ്ട്രേലിയയിൽ കാട്ടുതീക്കു പിന്നാലെ വെള്ളപ്പൊക്കം; ഭീമൻ ആലിപ്പഴങ്ങൾ പെയ്തേക്കുമെന്ന് മുന്നറിയിപ്പ്

ഇടിമിന്നലോടുകൂടിയ കനത്ത മഴയും വെള്ളപ്പൊക്കവും. കാട്ടുതീ നാശംവിതച്ച സൗത്ത് വെയിൽസിലും വിക്ടോറിയയിലും ഈ ആഴ്ചതന്നെ മഴ പെയ്യുമെന്നാണ് പ്രവചനം. ബുധനാഴ്ച ഉച്ചതിരിഞ്ഞ് അവലോണിൽ വെറും 30 മിനിറ്റിനുള്ളിൽ പെയ്തത് 44 മില്ലിമീറ്റർ മഴയാണ്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചു. സെന്റ് ആൽബൻസിൽ, വൈകുന്നേരം 4.15-നും 4.45-നും ഇടയിൽ 54 എംഎം മഴയാണ് പെയ്തത്. ഭീമൻ ആലിപ്പഴങ്ങള്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

എൻ‌എസ്‌ഡബ്ല്യു, വിക്ടോറിയ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പടെ രാജ്യത്താകമാനം 10 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കാം. ബുധമെൽബണിൽ നാഴ്ച മുതൽ ശനിയാഴ്ച വരെ തെക്കൻ തീരത്ത് 50 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാം. സ്നോവി വാലിയിലും വടക്കൻ വിക്ടോറിയയിലും 25 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കാട്ടുതീ ഇനിയും കെട്ടടങ്ങാത്ത പ്രദേശങ്ങളാണിവ.

രണ്ടുവർഷമായി ഓസ്‌ട്രേലിയയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം തന്നെയാണ് കാട്ടുതീക്ക്‌ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2009 ഫെബ്രുവരിയിലാണ് ഇതിനു മുന്‍പ് ഓസ്ട്രേലിയയിൽ ഏറ്റവും വലിയ കാട്ടുതീ ദുരന്തമുണ്ടായത്. വിക്ടോറിയ സംസ്ഥാനത്ത് അന്ന് 173 പേർ മരിച്ചിരുന്നു. 414 പേർക്ക് പരിക്കേറ്റു. 4500 ചതുരശ്രകിലോമീറ്റർ പ്രദേശം അന്ന് അഗ്നിക്കിരയായി. അതിനേക്കാള്‍ മാരകമായ തീ പിടുത്തമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിന്‍റെ ഭാഗമായി ഇതിനകം ഏകദേശം 400 മെഗാടണ്‍ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയും, കടുത്ത മലിനീകരണത്തിനു കാരണമാവുകയും ചെയ്തതായി യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് മോണിറ്ററിംഗ് പ്രോഗ്രാം പറയുന്നു. അതിനിടയിലാണ് ആശ്വാസമായി കനത്ത മഴയെത്തുന്നത്.


Next Story

Related Stories