TopTop
Begin typing your search above and press return to search.

'ഞാനാണ് ജയിച്ചത്', വഴങ്ങാതെ ട്രംപ്

ഞാനാണ് ജയിച്ചത്, വഴങ്ങാതെ ട്രംപ്

അടുത്ത അമേരിക്കന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസും തെരഞ്ഞെടുക്കപ്പെട്ടിട്ടും വഴങ്ങാതെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും സ്ഥാനമൊഴിയുന്ന പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. "ഞാനാണ് വിജയിച്ചത്, എല്ലാ അര്‍ത്ഥത്തിലും", ട്രംപ് പ്രഖ്യാപിച്ചു.

"നമുക്കെല്ലാം അറിയാം എന്തുകൊണ്ടാണ് ബൈഡന്‍ തിടുക്കപ്പെട്ട് വിജയിയായി സ്വയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന്. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മാധ്യമ സുഹൃത്തുക്കള്‍ വളരെ കഷ്ടപ്പെട്ട് സഹായിക്കുന്നതെന്നും നമുക്കറിയാം. അവര്‍ക്ക് സത്യം പുറത്തു വരാന്‍ ആഗ്രഹമില്ല. വാസ്തവത്തില്‍ തെരഞ്ഞെടുപ്പ് ഇതുവരെ കഴിഞ്ഞിട്ടില്ല", ട്രംപ് പ്രസ്താവിച്ചു.

"തിങ്കാഴ്ച മുതല്‍ ഞങ്ങളുടെ പ്രചരണ പരിപാടികള്‍ ആരംഭിക്കുകയാണ്. തെരഞ്ഞെടുപ്പ് നിയമങ്ങള്‍ നടപ്പായിട്ടുണ്ടെന്നും അതുവഴി യഥാര്‍ത്ഥ വിജയിക്ക് ആ വിജയം ഉറപ്പാക്കാനുമായി ഞങ്ങള്‍ നിയമവഴി തേടുകയാണ്", ട്രംപ് പറഞ്ഞു.

538 ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ 284 എണ്ണം നേടിയാണ് ബൈഡന്‍ പ്രസിഡന്റാവുന്നത്. നേരത്തെ 264 വോട്ടുകള്‍ നേടിയിരുന്ന ബൈഡന്‍ പെന്‍സില്‍വാനിയ കൂടി വിജയിച്ച് ഇവിടുത്തെ 20 വോട്ടുകളും നേടിയാണ് വിജയം നേടിയത്. ഇത് ഉറപ്പിച്ചതിന് പിന്നാലെ നൊവാഡയിലും വിജയിച്ച് അവിടുത്തെ ആറ് വോട്ടുകള്‍ കൂടി ബൈഡന്‍ നേടി ഇതുവരെ 290 വോട്ടുകളായി. 270 വോട്ടുകളായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്.

ട്രംപിന് 214 വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ പെന്‍സില്‍വാനിയ, ജോര്‍ജിയ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ബൈഡന്‍ വിജയിച്ചത് ട്രംപ് അംഗീകരിച്ചിട്ടില്ല. വോട്ടെടുപ്പ് കഴിഞ്ഞു വന്ന തപാല്‍ വോട്ടുകള്‍ അനധികൃതമായി എണ്ണുന്നു എന്നതാണ് ട്രംപിന്റെ പ്രധാന ആരോപണം. എന്നാല്‍ തെരഞ്ഞെടുപ്പിന് വളരെ മുമ്പു തന്നെ 10 കോടിയോളം അമേരിക്കക്കാര്‍ വോട്ടു ചെയ്യുകയും ഇതില്‍ നല്ലൊരു ഭാഗം തപാല്‍ വോട്ടുകളുമായിരുന്നു. ഇതില്‍ ഭൂരിഭാഗവും നേടിയത് ബൈഡന്‍ ആണു താനും.

Also Read: ജോ ബൈഡൻ; ഡെമോക്രാറ്റുകളിലെ 'റിപ്പബ്ലിക്കൻ'; വൈറ്റ് ഹൗസിലേയ്ക്കുള്ള വരവ് ഇങ്ങനെ; പുതിയ അമേരിക്കന്‍ പ്രസിഡന്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം


Next Story

Related Stories