TopTop

ബ്രിട്ടീഷ് ധനമന്ത്രി ഇനി ഇന്ത്യൻ വംശജൻ, പദവിയിലെത്തുന്നത് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനാക്

ബ്രിട്ടീഷ് ധനമന്ത്രി ഇനി ഇന്ത്യൻ വംശജൻ, പദവിയിലെത്തുന്നത് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനാക്

ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകനും ഇന്ത്യൻ വംശജനായ ഋഷി സുനാക് ബ്രിട്ടനിലെ പുതിയ ധനകാര്യ മന്ത്രിയായി നിയമിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഋഷി സുനാകിന് സുപ്രധാന പദവി നൽകിയത്. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെയായിരുന്നു ബോറിസ് ജോൺസൺ ക്യാബിനറ്റ് പുനഃസംഘടിപ്പിച്ചത്.

ധനമന്ത്രിയെന്ന നിലയിൽ ബ്രിട്ടണിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സർക്കാർ പദവിയാണ് സുനാകിനെ തേടിയെത്തുന്നത്. ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ച് വരികെയാണ് സുനക് ധനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ആഭ്യന്തര സെക്രട്ടറിയായ നിയമിതയായ പ്രീതി പട്ടേലിന് ശേഷം ബ്രിട്ടനിൽ ഉന്നത പദവിയിൽ എത്തുന്ന ഇന്ത്യക്കാരൻ കുടിയാണ് സുനക്. റിച്ച്മണ്ടിൽ നിന്നുള്ള എംപി കൂടിയാണ് ഋഷി സുനാക്.

ഋഷി സുനികിന്റെ നിയമനം ബ്രിട്ടീഷ് രാഞ്ജി സന്തോഷംപൂർവ്വം അംഗീകരിച്ചെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. സുപ്രധാന പദവി ഏറ്റെടുക്കുന്നതോടെ സുനാക് ഭരണസിരാകേന്ദ്രമായ ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ തൊട്ടടുത്ത ഓഫീസിലേക്കാണ് എത്തുക.

കൺസർവേറ്റീവ് പാർട്ടിയിൽ അതിശയിപ്പിക്കുന്ന വളർച്ചയായിരുന്നു ഋഷിയുടേത്. 2015ലാണ് അദ്ദേഹം ആദ്യമായി യുകെ പാർലമെന്റിൽ എത്തുന്നത്. അഞ്ച് വർഷത്തിനിപ്പുറെ ബ്രിട്ടീഷ് ക്യാബിനറ്റിലെ രണ്ടാമനായി മാറുകയും ചെയ്തു. നാരായണ മൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷി സുനാകിന്റെ ഭാര്യ.


Next Story

Related Stories