റഷ്യയുടെ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് രാജിവച്ചു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കൂടുതല്‍ അധികാരങ്ങള്‍ പാര്‍ലമെന്റിലേക്ക് കൈമാരുന്നതുള്പ്പെടെ സമൂലമായി മാറ്റങ്ങളെക്കുറിച്ച് പുടിന് വോട്ടെടുപ്പ് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് നടപടി.
അതേസമയം, പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച മെദ്വദേവിനെ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്ന തസ്തികയില്‍ ചുമതലയേല്‍ക്കും. പ്രധാനമമന്ത്രിയുടെ രാജി സ്വീകരിച്ച പ്രസിഡന്റ് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതുവരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ മന്ത്രിമാരോട് നിര്‍ദേശിച്ചു.
പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്ന ആളാണ് റഷ്യയിലെ നിലവില്‍ നിയമ പ്രകാരം പ്രധാനമന്ത്രി. എന്നാല്‍ ഇതില്‍ ഭേദഗതി വരുത്തി പാര്‍ലമെന്റിന്റെ അധോ സഭയുടെ അംഗീകാരം കൂടി വേണമെന്ന തരത്തിലേക്ക് മാറ്റാണ് നീക്കം. പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ റഷ്യയുടെ അധികാര സന്തുലിതാവസ്ഥയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് രാജിക്ക് ശേഷം മെദ്വദേവ് പറഞ്ഞു.
പുതിയ മാറ്റങ്ങള്‍ സ്വീകരിക്കുമ്ബോള്‍ ഭരണഘടനയ്ക്ക് പുറമെ മുഴുവന്‍ അധികാര സ്ഥാനങ്ങളിലുള്‍പ്പെടെ സന്തുലിതാവസ്ഥ കൈവരും, എക്സിക്യൂട്ടീവിന്റെ അധികാരം, നിയമസഭയുടെ അധികാരം, ജുഡീഷ്യറി എന്നിവ ഉള്‍പ്പെടെ ഇതിന്റെ ഭാഗമാവും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഒഴിയുന്നതെന്നും മെദ്വദേവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രസിഡന്റ് പുടിന് പ്രധാനമന്ത്രിയെ നീക്കം ചെയ്തതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രസിഡന്റ് സ്ഥാനത്ത് നാലാം തവണ തുടരുന്ന പുടിന്റെ കാലാവധി 2024 ല്‍ അവസാനിക്കും. എന്നാല്‍ നിലവിലുള്ള ഭരണഘടന പ്രകാരം അദ്ദേഹത്തിന് മറ്റൊരു കാലാവധി ലഭിക്കില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഭേദഗതി നീക്കമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ രണ്ട് തവണ മാത്രമേ ഒരാള്‍ പ്രസിഡന്റ് ആവാന്‍ സാധിക്കൂ, പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന ആള് കര്‍ശനമായ പശ്ചാത്തല നിബന്ധനകള്‍ പാലിക്കണം. പ്രധാനമന്ത്രിയേയും മന്ത്രിസഭയേയും പാര്‍ലമെന്റാകും തിരഞ്ഞെടുക്കുക. തുടങ്ങിയ മാറ്റങ്ങളാണ് ഭരണഘടനയില്‍ വരുത്താന്‍ പോകുന്നതെന്നാണ് പുടിന് അറിയിച്ചിരുന്നത്.