TopTop
Begin typing your search above and press return to search.

സ്പാനിഷ് നാടകസംഘത്തെ കത്തി കൊണ്ട് ആക്രമിച്ച യെമൻ പൗരന്‌ സൗദിയിൽ വധശിക്ഷ

സ്പാനിഷ് നാടകസംഘത്തെ കത്തി കൊണ്ട് ആക്രമിച്ച യെമൻ പൗരന്‌ സൗദിയിൽ വധശിക്ഷ

സ്പാനിഷ് നാടകസംഘത്തിന് നേരെ കഠാരകൊണ്ട് അക്രമം നടത്തിയ സംഭവത്തില്‍ മുഖ്യ പ്രതിയായ യെമൻ പൗരന്‌ സൗദി കോടതി വധശിക്ഷ വിധിച്ചു. കൂട്ട് പ്രതിക്ക് പന്ത്രണ്ടര വർഷം ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്. അക്രമത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. പ്രതികള്‍ക്ക് വേണമെങ്കില്‍ ഇനി അപ്പീല്‍ കോടതിയെ സമീപിക്കാം. ഇക്കഴിഞ്ഞ മാസം പതിനൊന്നിന് കിംഗ് അബ്‌ദുല്ല പാർക്കിൽ നടന്ന ലൈവ് പരിപാടിക്കിയാണ് സ്‌പാനിഷ്‌ തീയേറ്റർ ഗ്രൂപ്പ് ആക്രമണത്തിനിരയായത്.

റിയാദ് സീസൺ ഉത്സവ വേളയിൽ പ്രകടനം നടത്തുന്നവർക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യാനും ആക്രമണം നടത്താനും യെമനിലെ അൽഖാഇദ തീവ്രവാദ സംഘടനയുടെ നേതാക്കളാണ് ഇവരെ നിയോഗിച്ചതെന്ന് പ്രധാന പ്രതിക്കെതിരെ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. പ്രധാന പ്രതിക്ക് വേണ്ട മുഴുവൻ സഹായങ്ങളും നൽകിയെന്നാണ് രണ്ടാമത്തെയാൾക്കെതിരെയുള്ള കേസ്. ആക്രമണത്തിന് മുമ്പ് പ്രധാന പ്രതി ഇതിനു ഉത്തേജകമാകുന്ന രീതിയിൽ പ്രത്യേക കവിത ആലപിക്കുകയും അത് മൊബൈൽ ഫോൺ വഴി ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തതായും കണ്ടെത്തിയിരുന്നു.

നാടകസംഘത്തിലെ അംഗങ്ങളായ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും പ്രതിയെയും സഹായിയെയും ആക്രമണം നടത്താൻ ഉപയോഗിച്ച കത്തി ഉൾപ്പെടെ സംഭവ സ്ഥലത്തുവച്ചുതന്നെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തീവ്ര യാഥാസ്ഥിതിക രാജ്യമായ സൗദിയിൽ വിനോദത്തിന് പതിറ്റാണ്ടുകൾ പഴക്കമുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയതിനു ശേഷം നടന്ന ആദ്യ ആക്രമണമാണിത്. രണ്ട് മാസത്തെ റിയാദ് സീസൺ വിനോദമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന വേദികളിലൊന്നാണ് കിംഗ് അബ്ദുല്ല പാർക്ക്. വിനോദസഞ്ചാരികൾക്ക് രാജ്യം തുറക്കാനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിനുമുള്ള വിശാലമായ സർക്കാർ നീക്കത്തിന്റെ ഭാഗമാണിത്.


Next Story

Related Stories