TopTop
Begin typing your search above and press return to search.

ശുക്രനില്‍ ജീവ സാന്നിധ്യമോ? ഫോസ്‌ഫൈന്‍ വാതകത്തിന്റെ സാന്നിധ്യത്തില്‍ അത്ഭുതപ്പെട്ട് ശാസ്ത്ര ലോകം

ശുക്രനില്‍ ജീവ സാന്നിധ്യമോ? ഫോസ്‌ഫൈന്‍ വാതകത്തിന്റെ സാന്നിധ്യത്തില്‍ അത്ഭുതപ്പെട്ട് ശാസ്ത്ര ലോകം

മറ്റ് ഗ്രഹങ്ങളിലോ ക്ഷീരപഥത്തിനകത്തോ, അല്ലെങ്കില്‍ അതിനുപുറത്തുള്ള മറ്റ് ഗ്രഹങ്ങളിലോ ജീവ സാന്നിധ്യമുണ്ടോ? മനുഷ്യ ഭാവനയേയും ശാസ്ത്രകാരന്മാരെയും എന്നും സ്വാധീനിച്ചിട്ടുള്ള ചിന്തയായാണ് അത്. മറ്റൊരു ഗ്രഹത്തില്‍ ജീവ സാന്നിധ്യം ഉണ്ടാകാനുള്ള എന്തെങ്കിലും ഘടകം ഉണ്ടോ എന്ന അന്വേഷണമാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ കാലകാലമായി നടത്തി കൊണ്ടിരുന്നത്. സൗരയൂഥത്തിലെ ശുക്രനാണ് ഇപ്പോള്‍ ഭൂമി പുറത്തുള്ള ജീവി വര്‍ഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയെ വീണ്ടു സജീവമാക്കിയത്. ആ ഗ്രഹത്തില്‍ കണ്ടെത്തിയ ഫോസ്‌ഫൈന്‍ എന്ന വാതകം സാധാരണ ഗതിയില്‍ ജീവി വര്‍ഗങ്ങള്‍ ഉള്ളിടത്തുമാത്രം കാണുന്നതാണെന്നാണ് ശാസ്ത്രകാരന്മാര്‍ വിലയിരുത്തുന്നത്. ശുക്രനില്‍ ഫോസ്‌ഫൈന്‍ വാതകം കണ്ടെത്തിയതിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള ഗവേഷണ പ്രബന്ധം നാച്ചര്‍ ആസ്‌ട്രോണമി എന്ന പ്രസിദ്ധികരണം പുറത്തുവിട്ടു.

ശുക്രന്റെ അന്തരീക്ഷത്തില്‍നിന്ന് 30 മൈല്‍ അകലെയാണ് ഈ വാതകത്തിന്റെ സാന്നിധ്യം കണ്ടത്. ബാക്ടിരിയ പോലുള്ള ജീവികളാണ് ഫോസ്‌ഫൈന്‍ സ്വാഭാവികമായി ഉണ്ടാക്കുന്നത്. പിന്നെ ഇത് ഉത്പാദിപ്പിക്കപ്പെടുന്നത് വ്യാവസായിക രീതിയിലാണ്. വളരെ ചെറിയ തോതിലുളള ഫോസ്‌ഫൈന്‍ സാന്നിധ്യമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെങ്കിലും അത് അത്ഭുതകരമാണെന്ന് ശാസ്ത്ര സമൂഹം പറയുന്നു.

ശുക്രനില്‍ ജീവ സാന്നിധ്യത്തിന്റെ ഒരു സാധ്യതയും ശാസ്ത്രകാരന്മാര്‍ ഇതുവരെ കണ്ടെത്തിയിരുന്നില്ല. അതിന് കാരണം അങ്ങേയറ്റം രൂക്ഷമായ ചൂടും സള്‍ഫ്യൂറിക്ക് ആസിഡിന്റെ സാന്നിധ്യവുമായിരുന്നു. ശുക്രന്‍ എന്നത് ഒരു നിര്‍ജ്ജിവമായ ഒരു ഗ്രഹം എന്ന രീതിയിലായിരുന്നു ശാസ്ത്ര സമൂഹം വിലയിരിത്തിയത്. 450 ഡിഗ്രി സെല്‍ഷ്യസ് ആണ് അവിടുത്തെ അന്തരീക്ഷ ഊഷ്മാവ്

' ഇത്രയും പ്രതികൂലമായ അവസ്ഥയില്‍ ജീവസാന്നിധ്യമുണ്ടാകാമെന്ന ചിന്ത തന്നെ അത്ഭുതപ്പെടുത്തുന്നതാണ്' പഠനത്തിലെ പങ്കാളിയും കാര്‍ഡിഫ് സര്‍വകലാശാലയിലെ ബഹിരാകാശ ശാസ്ത്രജ്ഞനുമായ ജെന്‍ ഗ്രേവ്‌സ് പറഞ്ഞു. എന്നാല്‍ ഫോസ്‌ഫൈന്‍ വാതകത്തിന്റെ സാന്നിധ്യം ഉണ്ടെന്നത് കൊണ്ട് ശുക്രനില്‍ ഏതെങ്കിലും തരത്തിലുള്ള ജീവന്റെ തുടിപ്പുണ്ടെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ശാസ്ത്ര സമൂഹം പറയുന്നു. അതേ സമയം ഫോസ്‌ഫൈന്‍ എന്നതിനെ ജീവന്റെ അടയാളമായാണ് ശാസ്ത്ര സമൂഹം ഇതുവരെ കണ്ടെതെന്ന് വ്‌സ്തുതയും നിലനില്‍ക്കുന്നു.

2018 ലാണ് നിരീക്ഷണത്തിനിടിയില്‍ ശുക്രനില്‍ ഫോസ്‌ഫൈന്‍ ആദ്യം കണ്ടെത്തിയതെന്ന് ഗ്രീവ്‌സ് പറയുന്ന.

Next Story

Related Stories