TopTop
Begin typing your search above and press return to search.

ഇറാനിൽ തൊട്ടാൽ കെനിയയിൽ?, യുഎസ് സേനാ ക്യാംപിന് നേരം അൽഷബാബ് ആക്രമണം, ഏഴ് വിമാനങ്ങൾ തകർന്നു

ഇറാനിൽ തൊട്ടാൽ കെനിയയിൽ?, യുഎസ് സേനാ ക്യാംപിന് നേരം അൽഷബാബ് ആക്രമണം, ഏഴ് വിമാനങ്ങൾ തകർന്നു

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ യുഎസ്- കെനിയൻ സൈന്യങ്ങളുടെ താവളത്തിന് നേരെ ആക്രമണം. ഞായറാഴ്ച പുലർച്ചെയാണ് എയർ സ്ട്രിപ് ഉൾപ്പെടുന്ന സൈനിക കേന്ദ്രത്തിന് നേരെ തീവ്രവാദ സംഘടനയെന്ന് ആരോപിക്കപ്പെടുന്ന അൽ-ഷബാബ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഏഴോളം വിമാനങ്ങൾ വിമാനങ്ങൾ തകർന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സോമാലിയൻ അതിർത്തിക്ക് സമീപത്താണ് സ്ഥിതി മൻഡ എയർ സ്ട്രിപിലാണ് ആക്രമണം ഉണ്ടായത്.

ഞായറാഴ്ച പുലർച്ചെ ആക്രമണ ശ്രമം ഉണ്ടായതായി കെനിയൻ പ്രതിരോധ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണ ശ്രമത്തെ ഫലപ്രഥമായി ചെറുക്കാൻ കഴിഞ്ഞെന്നും നാല് ആക്രമികളെ വകവരുത്തിയതായും സൈന്യം അവകാശപ്പെട്ടു. സംഭവത്തിൽ എഴ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ യുഎസ്- കെനിയൻ സൈനികരും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഖുദ് ഫോഴ്‌സ് തലവനായിരുന്ന ജനറല്‍ ക്വാസിം സുലൈമാനിയെ യുഎസ് സേന വ്യോമാക്രമണത്തില്‍ വധിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധ ഭീതി നിലനിൽക്കുന്നതിനിടെയാണ് ഇസ്ലാമിക സംഘടനയായ അൽഷബാബ് ആക്രമണം എന്നതും ശ്രദ്ധേയമാണ്.

അതിനിടെ ക്വാസിം സുലൈമാനിയെ യുഎസ് സേന വ്യോമാക്രമണത്തില്‍ വധിച്ചതില്‍ പ്രതിഷേധവുമായി പതിനായിരക്കണക്കിന് ഇറാഖികള്‍ തെരുവിലിറങ്ങി. അമേരിക്കയ്ക്ക് മരണം എന്ന മുദ്രാവാക്യവുമായാണ് ക്വാസിം സുലൈമാനിയുടെ ശവസംസ്‌കാരച്ചടങ്ങില്‍ ഇറാഖികള്‍ പങ്കെടുത്തത്. ഇറാഖി നേതാക്കളും മതപുരോഹിതരും 62കാരനായ ഇറാന്‍ സൈനിക ജനറലിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടത്തിയ ബോംബിംഗിലാണ് യുഎസ് വ്യോമസേന, സുലൈമാനി അടക്കമുള്ളവരെ വധിച്ചത്.


Next Story

Related Stories