TopTop
Begin typing your search above and press return to search.

സ്റ്റാലിന്‍, ചർച്ചിൽ, റൂസ്‌വെൽറ്റ് എന്നിവരെ വധിക്കാനുള്ള നാസി ഗൂഢാലോചന പൊളിച്ച ചാരവനിത അന്തരിച്ചു

സ്റ്റാലിന്‍, ചർച്ചിൽ, റൂസ്‌വെൽറ്റ് എന്നിവരെ വധിക്കാനുള്ള നാസി ഗൂഢാലോചന പൊളിച്ച ചാരവനിത അന്തരിച്ചു

1943-ൽ സ്റ്റാലിനിനേയും ചർച്ചിലിനേയും റൂസ്‌വെൽറ്റിനേയും വധിക്കാനുള്ള നാസികളുടെ ഗൂഢാലോചന പരാജയപ്പെടുത്താൻ സഹായിച്ച ഒരു അർമേനിയൻ സ്ത്രീ അന്തരിച്ചു. ഭർത്താവ് ഗെവോർക്കിനൊപ്പം നിരവധി ദൗത്യങ്ങളിൽ രഹസ്യ ഏജന്റായി ജോലി ചെയ്തിരുന്ന ഗവർ വർത്താനിയനാണ് (93) മരണപ്പെട്ടത്. മോസ്കോയിലെ പ്രശസ്തമായ ട്രോയ്കുറോവ്സ്കോ സെമിത്തേരിയിൽ അവരേ സംസ്‌കരിക്കുമെന്ന് റഷ്യയുടെ എസ്‌വി‌ആർ രഹസ്യാന്വേഷണ ഏജന്‍സി വക്താവ് സെർജി ഇവാനോവ് പറഞ്ഞു.

‘ഓപ്പറേഷൻ ലോംഗ് ജമ്പ്’ എന്ന പേരിലാണ് സഖ്യകക്ഷികളുടെ നേതാക്കളെ വധിക്കാനുള്ള നാസികളുടെ ഗൂഡാലോചന അറിയപെടുന്നത്. 1943 നവംബറിൽ ടെഹ്‌റാനിൽ വെച്ചു ചേര്‍ന്ന യോഗത്തിലാണ് നാസികള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അത് അതിവിദഗ്ദമായി പൊളിച്ചത് വർത്താനിയന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ‘ബിഗ്‌ ത്രീ’ എന്ന മൂവര്‍ സംഘത്തെ ഇല്ലാതാക്കാന്‍ ഹിറ്റ്‌ലർ ഉത്തരവിട്ടിരുന്നു. നാസി ഏജന്റുമാരെ രഹസ്യമായി പിന്തുടർന്നാണ് വർത്താനിയന്‍ പദ്ധതികള്‍ മനസ്സിലാക്കിയിരുന്നത്.

1926 ജനുവരി 25-ന് സോവിയറ്റ് അർമേനിയയിലെ ഗ്യുമ്രിയിൽ ജനിച്ച അവർ 1930-കളുടെ തുടക്കത്തിലാണ് കുടുംബത്തോടൊപ്പം ഇറാനിലേക്ക് പോകുന്നത്. പതിനാറാമത്തെ വയസ്സിൽ ഒരു ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പിൽ ചേർന്ന അവർ ജർമ്മൻ ഏജന്റുമാരെ കണ്ടെത്താന്‍ ഗെവോർക്കിനൊപ്പം പ്രവര്‍ത്തിച്ചു. 1951-ൽ സോവിയറ്റ് യൂണിയനിലേക്ക് തിരിച്ചുവന്ന ഈ ദമ്പതികൾ രഹസ്യ ഏജന്റുമാരായി ദീർഘകാലം ജോലി ചെയ്തു. ‘പല രാജ്യങ്ങളിലും അതീവ ദുര്‍ഘടമായ സാഹചര്യങ്ങളില്‍പോലും അവര്‍ ജോലി ചെയ്തിരുന്നുവെന്ന് എസ്.വി.ആര്‍ പറഞ്ഞു. കെ.ജി.ബി വരുന്നതിനു മുന്‍പത്തെ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് എസ്.വി.ആര്‍.


Next Story

Related Stories