TopTop
Begin typing your search above and press return to search.

കൊറോണ - സ്പെയിൻ എല്ലാ സ്വകാര്യ ആശുപത്രികളും ദേശസാത്കരിച്ചു

കൊറോണ - സ്പെയിൻ എല്ലാ സ്വകാര്യ ആശുപത്രികളും ദേശസാത്കരിച്ചു

സ്‌പെയിനിലെ എല്ലാ സ്വകാര്യ ആശുപത്രികളും ഗവണ്‍മെന്റ് ഏറ്റെടുത്ത് ദേശസാത്കരിച്ചു. കൊറോണ വൈറസ് വ്യാപകമായി പടരുകയും മരണം 350കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്പാനിഷ് ഗവണ്‍മെന്റിന്റെ തീരുമാനം. ആരോഗ്യ മന്ത്രി സാല്‍വദോര്‍ ഇല്ലയാണ് ഇക്കാര്യം അറിയിച്ചത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ സഹായിക്കാന്‍ രാജ്യത്തെ എല്ലാ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനയും ഇറ്റലിയും ഇറാനും കഴിഞ്ഞാല്‍ ഏറ്റവുമധികം മരണമുണ്ടായിരിക്കുന്നത് സ്‌പെയിനിലാണ്. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം വീടിന് പുറത്തിറങ്ങുക എന്ന നിലയില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനമായ മാഡ്രിഡില്‍ റെസ്റ്റോറന്റുകളും ബാറുകളും മിക്കവാറും കടകളും അടച്ചിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും മാത്രമാണ് തുറന്നുവച്ചിരിക്കുന്നത്. പൗരന്മാരുടെ നീക്കങ്ങള്‍ അധികൃതര്‍ ഡ്രോണ്‍ കാമറകള്‍ വഴി നിരീക്ഷിക്കുന്നുണ്ട്.


Next Story

Related Stories