TopTop
Begin typing your search above and press return to search.

കോവിഡ് മരണം, മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് നിർബന്ധമാക്കി ശ്രീലങ്ക, തീരുമാനം മുസ്ലീം വിഭാഗങ്ങളുടെ എതിർപ്പ് അവഗണിച്ച്

കോവിഡ് മരണം, മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് നിർബന്ധമാക്കി ശ്രീലങ്ക, തീരുമാനം മുസ്ലീം വിഭാഗങ്ങളുടെ എതിർപ്പ് അവഗണിച്ച്

കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് നിർബന്ധമാക്കി ശ്രീലങ്ക. മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് ഇസ്ലാമിക പാരമ്പര്യത്തിന് വിരുദ്ധമാണെന്ന രാജ്യത്തെ മുസ്‌ലിം ജനതയുടെ പ്രതിഷേധം അവഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് കൈകൊണ്ടിരിക്കുന്നത്. ശ്രീലങ്കയില്‍ കൊവിഡ് പകർച്ചവ്യാധി മൂലം മരണമടഞ്ഞ ഏഴു പേരിൽ മൂന്ന് മുസ്‌ലിംകളും ഉൾപ്പെടുന്നു. ബന്ധുക്കളുടെ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടാണ് ഇവരുടെ മൃതദേഹങ്ങൾ അധികൃതർ സംസ്‌കരിച്ചത്. ‘കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ ആരായാലും അവരെ ദഹിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി പവിത്ര വണ്ണിയരാച്ചി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു.

സര്‍ക്കാര്‍ തീരുമാനത്തിനെതെരെ മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നു കഴിഞ്ഞു. ‘ഈ പ്രതികൂലമായ സാഹചര്യത്തില്‍, അധികാരികൾ സമുദായങ്ങളെ ഒന്നിപ്പിക്കുകയാണ് വേണ്ടത്, ഭിന്നിപ്പുകൾ ആഴത്തിലാക്കരുത്,’ എന്ന് ആംനസ്റ്റിയുടെ ദക്ഷിണേഷ്യ ഡയറക്ടർ ബിരാജ് പട്നായിക് പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരെ ഖബറടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യാമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കിയതാണ്.

രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയ ശ്രീലങ്കയിൽ ഇതുവരെ 200 ലധികം പേർക്ക് കൊറോണ വൈറസ് പോസിറ്റീവ്‌ ആണ്. മതപരമായ ആചാരങ്ങളോടും, മരണപ്പെടുന്നവരുടെ കുടുംബങ്ങളുടെ ആഗ്രഹങ്ങളോടും സർക്കാർ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് ആരോപിച്ചുകൊണ്ട് 21 ദശലക്ഷം വരുന്ന ദേശീയ ജനസംഖ്യയുടെ 10 ശതമാനം വരുന്ന മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടി രംഗത്തുവന്നു.


Next Story

Related Stories