TopTop
Begin typing your search above and press return to search.

ഒ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പുകാരില്‍ കോവിഡ് ബാധ കുറവാണെന്ന് പഠനം, എ, എബി ഗ്രൂപ്പുകാരില്‍ രോഗികള്‍ കൂടുതല്‍

ഒ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പുകാരില്‍ കോവിഡ് ബാധ കുറവാണെന്ന് പഠനം, എ, എബി ഗ്രൂപ്പുകാരില്‍ രോഗികള്‍ കൂടുതല്‍

ബ്ലഡ് ഗ്രൂപ്പും കോവിഡ് രോഗ ബാധയും തമ്മില്‍ ബന്ധമുണ്ടെന്ന സൂചനയുമായി പഠന റിപ്പോര്‍ട്ട്. ഒ ഗ്രൂപ്പുകാരില്‍ കോവിഡ ബാധ താരതമ്യേന കുറവാണെന്നും എന്നാല്‍ എ, എബി ഗ്രുപ്പുകാരില്‍ വൈറസിന്റെ ആക്രമണം രൂക്ഷമാണെന്നുമാണ് പഠന റിപ്പോര്‍ട്ടിലുള്ളകത്. ബ്ലഡ് അഡ്വാന്‍സസ് എന്ന പ്രസിദ്ധീകരണത്തിൽ വന്ന പഠനത്തിലാണ് രക്ത ഗ്രൂപ്പും കൊറോണ വൈറസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

473,000 സാംപിളുകള്‍ പരിശോധിച്ചതിലാണ് ഒ പോസിറ്റീവ് രക്തഗ്രൂപ്പില്‍പെട്ടവരില്‍ കോവിഡ് രോഗികള്‍ കുറവാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍ എ, ബി, എബി എന്നീ ഗ്രൂപ്പുകാരില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുതലുമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എ, ബി, എബി ഗ്രൂപ്പുകാരില്‍ രോഗികളുടെ നിരക്കില്‍ കാര്യമായ വ്യത്യാസമില്ല.

കോവിഡ് ബാധിച്ചവരില്‍ തന്നെ ഒ പോസിറ്റീവുകാരില്‍ രോഗത്തിന്റെ തീവ്രത കുറവാണെന്നും മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കാനഡയിലെ വാന്‍കോവറിലെ ഒരാശുപത്രയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. എ എബി ഗ്രൂപ്പുകാരായ രോഗികള്‍ക്കാണ് വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള യന്ത്ര സഹായങ്ങള്‍ കൂടുതലായി വേണ്ടി വന്നതെന്നും പഠനം വ്യക്തമാക്കുന്നു. കോവിഡ് 19 അവയവങ്ങളെ കൂടുതലായി ബാധിക്കുന്നതും ഈ ഗ്രൂപ്പുകാരെയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു ബ്ലഡ് ഗ്രുപ്പും രോഗ തീവ്രതയുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്തണമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. മൈപിന്റര്‍ എസ് ഷെക്കോണ്‍ പറഞ്ഞു.


Next Story

Related Stories