TopTop
Begin typing your search above and press return to search.

കോവിഡ് മുക്തരായവര്‍ക്ക് പത്തുമാസം വരെ വീണ്ടും രോഗബാധയുണ്ടാകാന്‍ സാധ്യത കുറവെന്ന് പഠനഫലം

കോവിഡ് മുക്തരായവര്‍ക്ക് പത്തുമാസം വരെ വീണ്ടും രോഗബാധയുണ്ടാകാന്‍ സാധ്യത കുറവെന്ന് പഠനഫലം

കോവിഡ് വന്ന് ഭേദമായവര്‍ക്ക് പത്തുമാസം വരെ വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പുതിയ പഠനഫലം. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആദ്യം കോവിഡ് ബാധിച്ചവരില്‍ കോവിഡ് ആന്റിബോഡികള്‍ നിലനില്‍ക്കുന്നതിനാല്‍ പത്തുമാസത്തേക്ക് വീണ്ടും രോഗം ബാധിക്കില്ലെന്നാണ് പഠനഫലം. മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് ഹെല്‍ത്തി ലോംഗിവിറ്റിയിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

ഇംഗ്ലണ്ടിലെ കെയര്‍ ഹോമിലെ കോവിഡ് ബാധിച്ചു ഭേദമായ താമസക്കാരെയും ജീവനക്കാരെയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ കാലയളവിനിടെ രോഗബാധിതരായ 682 അന്തേവാസികളിലും 1429 ജീവനക്കാരിലുമാണ് പഠനം നടത്തിയത്. അന്തേവാസികളില്‍ ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് 85 ശതമാനം കുറവാണെന്നാണ് പഠനം കണ്ടെത്തിയത്. ജീവനക്കാരില്‍ ഇത് 60 ശതമാനവുമായിരുന്നു. വാക്‌സിനേഷന്‍, അതിന്റെ ഫലം എന്നിവ പഠനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടില്ല.


Next Story

Related Stories